ലോകത്ത് ഏറ്റവും കൂടുതൽ ആ‌ളുകൾ ഡൗൺലോഡ് ചെയ്‌ത ആപ്പുകളിൽ ഫെയ്‌സ്ബുക്കിനെ മറികടന്ന് ടിക്‌ടോക്

ചൊവ്വ, 10 ഓഗസ്റ്റ് 2021 (20:56 IST)
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഡൗൺ‌ലോഡ് ചെയ്‌ത സോഷ്യൽ മീഡിയ ആപ്ലിക്കേഷനായി ടിക്‌ടോക്. സോഷ്യൽ മീഡിയ ഭീമൻ ഫെയ്‌സ്‌ബുക്കിനെ മറികടന്നുകൊണ്ടാണ് ചൈനീസ് ആപ്പിന്റെ കുതിപ്പ്.
 
2017ലാണ് ചൈനീസ് സ്ഥാപനമായ ബൈറ്റ് ഡാൻസ് ടിക്‌ടോക്കിന്റെ ഇന്റർനാഷ്ണൽ വേർഷൻ പുറത്തിറക്കുന്നത്. വാട്‌സ്ആപ്പ്, ഫെയ്‌സ്‌ബുക്ക് എന്നിവയെ മറികടന്നാണ് ടിക്‌ടോക് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കൊവിഡ് മഹമാരിക്കാലത്ത് യൂറോപ്പിലും അമേരിക്കയിലും വലിയ ജനപ്രീതിയാണ് ടിക്‌ടോക്കിനുണ്ടായത്.
 
അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യ ടിക്‌ടോക്ക് ഉൾപ്പടെയുള്ള ആപ്പുകൾ നിരോധിച്ചിരുന്നു. ഇന്ത്യയായിരുന്നു ടിക്‌ടോക്കിന്റെ പ്രധാന വാണിജ്യ മേഖല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍