മഷി വേണ്ട, കുഞ്ഞൻ പോർട്ടബിൾ പ്രിന്ററുകളുമായി എച്ച് പി വിപണിയിൽ

ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (20:27 IST)
കൊച്ചി: കൂടെക്കൊണ്ടു നടക്കാവുന്ന കുഞ്ഞൻ ഫോട്ടോ പ്രിന്ററുകളെ അവതരിപ്പിച്ച് എച്ച് പി. 2.3 ഇഞ്ചുമുതൽ 3.4 ഇഞ്ച് വരെ വലിപ്പമുള്ള ചിത്രങ്ങൾ പ്രിന്റ് ചെയ്യാൻ സാധിക്കുന്ന പോർട്ടബിൾ ഫോട്ടോ പ്രിന്റർ സ്‌പ്രോക്കറ്റ് പ്ലസ് ആണ് എച്ച് പി അവതരിപ്പിച്ചിരിക്കുന്നത്.  
 
ആഡ്രോയിഡിലും ഐ ഒ എസിനും പ്രവർത്തിക്കുന്ന തരത്തിലാണ് സ്‌പ്രോക്കറ്റ് പ്ലസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രത്യേക ആപ്പുകൾ വഴി പ്രിന്ററിനെ ഫോണുകളുമായി ബന്ധിപ്പിക്കാനും അപ്ഗ്രേഡ് ചെയ്യാനുമാകും. ബ്ലൂട്ടൂത്ത് വഴി ഫോണും പ്രിന്റരുമായി കണക്ട്  ചെയ്യാം. 
 
പ്രത്യേകമായ മഷിയോ ടോണറൊ ഉപയോഗിക്കാതെ സിങ്ക് ടെക്‌നോളജി വഴിയാണ് ചിത്രങ്ങൾ പ്രിന്റ് ചെയ്യുന്നത്. പ്രത്യേക സിങ്ക് പേപ്പറിലാന് ചിത്രം പ്രിന്റ് ചെയ്യുക. 8999 രൂപയാണ് ആമസോണിൽ സ്‌പ്രോക്കറ്റ് പ്ലസിന്റെ വില. 799 രൂപ മുതൽ സിങ് പേപ്പറുകളും ലഭ്യമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍