ഇനി ചൂടത്ത് ബുദ്ധിമുട്ടേണ്ട; വസ്ത്രത്തിനുള്ളിൽ വയ്ക്കാവുന്ന എസി വിപണിയിലെത്തിച്ച് സോണി !

വെള്ളി, 10 ജൂലൈ 2020 (14:51 IST)
പുറത്തുപോകുമ്പോൾ ചൂടത്ത് വിയർത്ത് ബുദ്ധിമുട്ടാറുണ്ട് നമ്മൾ. വസ്ത്രത്തിൽ ഒരു എസി ഘടിപ്പിയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് അപ്പോൾ നമ്മൾ ചിന്തിച്ചിട്ടുണ്ടാവും. എന്നാൽ അത് സംഭവിച്ചുകഴിഞ്ഞിരിയ്ക്കുന്നു. കയ്യിൽ കൊണ്ടുനടക്കാവുന്ന വസ്ത്രങ്ങൾക്കുള്ളിൽ വയ്ക്കാവുന്ന പോക്കറ്റ് എസി വിപണിയിലെത്തിച്ചിരിയ്ക്കുകയാണ് സോണി. റീഓണ്‍ പോക്കറ്റ് എന്നാണ് ഈ എസിക്ക് സോണി നല്‍കിയിരിക്കുന്ന പേര്. 
 
പോക്കറ്റിലൊ, ധരിച്ചിരിയ്ക്കുന്ന വസ്ത്രത്തിനുള്ളിലോ ഇത് വയ്ക്കാം. അപ്പിളിന്റെ മാജിക് മൗസിന്റെ വലിപ്പം മാത്രമേ ഈ എസിയ്ക്കൊള്ളു. നമ്മുടെ ശരീരവും വസ്ത്രവും കൂളാക്കി നിർത്താൻ ഈ എസിയ്ക്കാവും. ശരീരത്തില്‍ നിന്നുള്ള ചൂടുവായു പുറത്തേക്ക് തള്ളുവാന്‍ ഇതില്‍ ചെറിയ ഫാന്‍ ഉണ്ട്. പ്രത്യേക ആപ്പിലൂടെ ഇതിനെ നിയന്ത്രിയ്ക്കാനും സാധിയ്ക്കും. കാലവസ്ഥയ്ക്കനുസരിച്ച് താപനിലയെ എസി തനെ ക്രമപ്പെടുത്തും. ഫുൾ ചാർജിൽ രണ്ട് മുതൽ നാല് മണിക്കൂർ വരെ റിഓൺ പോകറ്റ് പ്രവാർത്തിയ്ക്കും. നിലവിൽ ജപ്പാനിൽ മാത്രമാണ് ഇത് ലഭ്യമാക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍