അത്യാധുനിക സംവിധാനങ്ങൾ, സോണിയുടെ സെൻസർ കരുത്ത് പകരുന്ന ക്യാമറ; റിയൽമി U1നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു !

ബുധന്‍, 19 ഡിസം‌ബര്‍ 2018 (17:22 IST)
റിയൽമിയുടെ പുത്തൻ സ്മാർട്ട്ഫോൺ ശ്രേണിയുമിയായ U1നെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിനെയാണ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഓൺലൈൻ വാണിജ്യ സ്ഥാപനമായ ആമസോണിലൂടെ മാത്രമാണ് ഫോൺ ലഭ്യമാകുക 11,999 രൂപയാണ് ഫോണിന്റെ ഇന്ത്യയിലെ വിപണിവില. 
 
സോണി ഐഎംഎക്സ് 576 സെന്‍സർ ഉപയോഗിച്ചിട്ടുള്ള  25 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ് ഫോണിന്റെ എടുത്തുപറയേണ്ട സവീശേഷത. എം സെന്‍സര്‍, ജി സെന്‍സര്‍, ഗ്രാവിറ്റി സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ലൈറ്റ്, പ്രോക്സിമിറ്റി സെന്‍സര്‍ എന്നീ അത്യധുനിക സംവിധാനങ്ങളും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.
 
13 മെഗാപിക്സലിന്റേയും രണ്ട് മെഗാപിക്സലിന്റേയും ഡ്യുവൽ റിയർ ക്യാമറകൾ മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നതാണ് 2340x 1080 പിക്സൽ റേഷ്യോവിൽ 6.3 ഇഞ്ച് ഫുൾ എച്ച്‌ ഡി  എല്‍സിഡി ഐപിഎസ് ഡ്യൂഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 5.2 ആണ് ഫോണിലുള്ളത്.  എന്നിവ ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍