മെസ്സേജിങ് സോഫ്‌റ്റ്‌വെയർ എന്ന രീതിയിൽ വലിയ രീതിയിൽ ജനപ്രീതിയുള്ള ആപ്പ്ളിക്കേഷനാണ് വാട്ട്‌സാപ്പ്. ആദ്യകാലങ്ങളില്‍ മൊബൈല്‍ ഫോണില്‍ മാത്രം ഉപയോഗിക്കാന്‍ സാധിച്ചിരുന്ന വാട്സാപ്പ് ഇപ്പോള്‍ ഡെസ്‌ക്ടോപ്പിലും ലഭ്യമാണ്. ഫോൺ പതിപ്പിൽ നിന്നും വ്യത്യസ്‌തമായി ഡെസ്‌ക്‌ടോപ്പ് പതിപ്പിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ഓഡിയോകളുടെ വേഗത ത്വരിതപ്പെടുത്തല്‍, ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന ഫോട്ടോകളും വീഡിയോയും അയയ്ക്കുന്നത് പോലുള്ള സവിശേഷതകള്‍ ഫോണിലേത് പോലെ ഡെസ്‌ക്‌ടോപ്പ് വേർഷനിലും ലഭ്യമാണ്. അതിനൊപ്പം ഫോട്ടോ എഡിറ്റിംഗ് സവിശേഷത കൂടി ഇപ്പോൾ വാട്ട്‌സാപ്പ് വെബിൽ ലഭ്യമാണ്.