ഇതുകൂടാതെ 36 ശതമാനം ആപ്പുകളും ഉപയോക്താവിന്റെ മൊബൈലിലെ പ്രവര്‍ത്തങ്ങളെ നിരീക്ഷിക്കാന്‍ കഴിയുന്ന ഗ്രേവെയറുകളാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 6.3 മില്യണ്‍ ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷനുകളെ പഠനത്തിനായി തിരഞ്ഞെടുത്തത്. ഇതില്‍ 17 ശതമാനത്തോളം ആപ്ളിക്കേഷനുകള്‍ വൈറസാണെന്നും കൂടാതെ 2.3 മില്യണ്‍ ആപ്പുകള്‍ അനുവാദമില്ലാതെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നവായാണെന്നും കണ്ടെത്തി.