Mobile Phone Using: അങ്ങനെ ചെയ്താല്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കാന്‍ വരെ സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വെള്ളി, 19 മെയ് 2023 (10:36 IST)
Mobile Phone Using: കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അശ്രദ്ധയോടെയാണ് പലപ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഒട്ടേറെ അപകടങ്ങള്‍ക്ക് കാരണമാകും. അതിലൊന്നാണ് ചാര്‍ജ്ജ് ചെയ്യുന്നതിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം. മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കുത്തിയിട്ട ശേഷം ഫോണ്‍ വിളിക്കുകയോ ഗെയിം കളിക്കുകയോ മറ്റ് ഏതെങ്കിലും ആവശ്യത്തിനു ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് ഇക്കാലത്ത് സാധാരണമാണ്. എന്നാല്‍ ഇത് ഒരിക്കലും നല്ല രീതിയല്ല. ഫോണ്‍ ചാര്‍ജ്ജിന് ഇട്ടിരിക്കുന്ന സമയത്ത് ഒരു കാരണവശാലും ഉപയോഗിക്കരുത്. 
 
ചാര്‍ജ്ജിങ്ങിനിടെയുള്ള ഉപയോഗം ഫോണ്‍ വേഗം ഹീറ്റാകാന്‍ കാരണമാകും. ഇത് ഫോണിന്റെ ബാറ്ററി ലൈഫിനെ പ്രതികൂലമായി ബാധിക്കുന്നു. അമിതമായി ചൂടായാല്‍ ബാറ്ററി ലീക്കാകുകയും അത് ഫോണിനെ സാരമായി ബാധിക്കുകയും ചെയ്യും. ചിലപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടാകാന്‍ വരെ സാധ്യതയുണ്ട്. 
 
ചാര്‍ജ്ജിങ്ങിനിട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ബാറ്ററി പൊള്ളയ്ക്കാന്‍ കാരണമാകും. ഇതും പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു. ചാര്‍ജ്ജിങ് വേഗത കുറയാനും ഇത് കാരണമാകും. ചാര്‍ജ്ജ് ചെയ്യുന്നതിനിടെ സ്ഥിരമായി ഫോണ്‍ ഉപയോഗിക്കുന്നത് ബാറ്ററിയുടെ ചാര്‍ജ്ജ് സംഭരണ ശേഷി കുറയ്ക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍