ഓട്ടോമാറ്റിക് ആയി ഫേസ്ബുക്കിൽ ഫ്രണ്ട്സ് റിക്വസ്റ്റുകൾ പോകുന്നു: മാപ്പ് പറഞ്ഞ് മെറ്റ

തിങ്കള്‍, 15 മെയ് 2023 (21:28 IST)
തങ്ങളുടെ അക്കൗണ്ടിൽ നിന്നും മറ്റുള്ളവർക്ക് താനെ ഫ്രണ്ട്സ് റിക്വസ്റ്റുകൾ പോകുന്നതായി നിരവധി പേരാണ് ഫെയ്സ്ബുക്കിൽ പരാതി പറയുന്നത്. ഫെയ്സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഉപഭോക്താക്കൾ ഈ പ്രശ്നം ചൂണ്ടിക്കാണിച്ച് പോസ്റ്റുകൾ ചെയ്തിരുന്നു. ആരുടെയെങ്കിലും പ്രൊഫൈൽ  സന്ദർശിച്ചാൽ റിക്വസ്റ്റ് തനിയെ പോകുന്നതായിരിന്നു പ്രശ്നം. ഇന്ത്യയെ കൂടാതെ ശ്രീലങ്ക,ഫിലിപ്പീൻസ്,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലുള്ള ഉപഭോക്താക്കളും സമാനമായ പരാതി അറിയിച്ചിരുന്നു.
 
ഉപഭോക്താക്കൾ പരാതി അറിയിച്ചതോടെ സംഭവം ഫേസ്ബുക്ക് പരിശോധിച്ചു. ഫെയ്സ്ബുക്കിലെ സാങ്കേതിക പ്രശ്നമാണ് ഇതിന് കാരണമെന്ന് മെറ്റ അറിയിച്ചു. പുതിയ അപ്ഡേറ്റിലാണ് ബഗ്ഗ് കടന്നുകൂടിയത്. പ്രശ്നം പരിഹരിച്ചതായും ഉപഭോക്താക്കളോട് മാപ്പ് ചോദിക്കുന്നതായും മെറ്റ അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍