എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളിലും ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്യാനായി പുതിയ പാസ് കീ സംവിധാനം പ്രയോജനപ്പെടുത്താം. പാസ്‌വേഡുകൾക്ക് പകരം ഫിംഗർ പ്രിൻ്റ്, ഫേസ് സ്കാൻ,സ്ക്രീൻ ലോക്ക് പിൻ എന്നിവ ഉപയോഗിച്ച് അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ പാസ് കീ സംവിധാനത്തിലൂടെ സാധിക്കും. ഫിഷിങ് പോലുള്ള ഓൺലൈൻ അക്രമത്തെ ചെറുക്കാൻ ഇതിലൂടെയാകും. ഒടിപി പോലുള്ള സംവിധാനങ്ങളെക്കാൾ സുരക്ഷിതമാണിതെന്ന് ഗൂഗിൾ പറയുന്നു.
http://g.co/passkey എന്ന ലിങ്ക് വഴിയോ ഗൂഗിൾ അക്കൗണ്ടിലെ സെക്യൂരിറ്റി ഓപ്ഷൻ വഴിയോ പാസ് കീ തെരെഞ്ഞെടുക്കാം. ഏത് ഉപകരണത്തിലാണോ അക്കൗണ്ട് ഉപയോഗിക്കുന്നത് അതിൽ പാക് കീ ജനറേറ്റ് ചെയ്യാം. അക്കൗണ്ട് സൈൻ ഔട്ട് ചെയ്ത് പിന്നീട് ലോഗിൻ ചെയ്യുമ്പോൾ ഫിംഗർ പ്രിൻ്റ്,പാറ്റേൺ,ഫെയ്സ് ഡിറ്റക്ഷൻ തുടങ്ങിയവ മതിയാകും.