രണ്ടാം ഘട്ട പിരിച്ചുവിടൽ ഉണ്ടായേക്കും, സൂചന നൽകി സുന്ദർ പിച്ചൈ

വ്യാഴം, 13 ഏപ്രില്‍ 2023 (17:38 IST)
ഗൂഗിളിൽ രണ്ടാം ഘട്ട പിരിച്ചുവിടൽ ഉണ്ടായേക്കുമെന്ന സൂചന നൽകി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ജനുവരിയിൽ മൊത്തം തൊഴിലാളികളുടെ 6 ശതമാനം അല്ലെങ്കിൽ 12,000 ജീവനക്കാരെ പിരിച്ചിവിടുമെന്ന് കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനിയിൽ കൂടുതൽ പിരിച്ചുവിടൽ നടക്കുമെന്ന സൂചന പിച്ചൈ നൽകിയത്.
 
പിരിച്ചുവിടൽ തീരുമാനിച്ചതിനെ തുടർന്ന് ഗൂഗിൾ ചെലവ് ചുരുക്കൽ നടപടികളിലേക്കും കടന്നിരുന്നു. ജീവനക്കാർക്ക് നൽകുന്ന ആപ്പിൾ മാക്ബുക്ക് ലാപ്ടോപ്പ് ഇനി എഞ്ചിനിയറിംഗ് ടീമിന് മാത്രമാകും നൽകുക. ഇതര ജീവനക്കാർക്ക് ക്രോംബുക്ക് ലാപ്ടോപ്പുകൾ നൽകും. ഇത് കൂടാതെയുള്ള ഫുഡ് അലവൻസുകൾ പോലുള്ള മറ്റ് ആനുകൂല്യങ്ങളും ഗൂഗിൾ വെട്ടിക്കുറച്ചിട്ടുണ്ട്. ഹൈബ്രിഡ് വർക്ക് മോഡലിന് അനുയോജ്യമായ രീതിയിൽ ബിസിനസ് ഓഫീസ് സേവനങ്ങൾ പുനക്രമീകരിക്കുമെന്ന് ഗൂഗിളിൻ്റെ ഫിനാൻസ് മേധാവി റൂത്ത് പോരാറ്റ് അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍