നീണ്ട 25 വർഷങ്ങൾക്കൊടുവിൽ വിൻഡോസ് ഇന്റർനെറ്റ് എക്‌സ്‌പ്ലോററെ ഒഴിവാക്കുന്നു. കുറച്ച് നാളുകളായി എക്‌സ്‌പ്ലോറർ ബ്രൗസറായി ഉപയോഗിക്കുന്ന ഉപഭോക്താക്കൾ തീരെ കുറവാണ്. ഗൂഗിൾ ക്രോം, മോസില്ല അടക്കമുള്ള ബ്രൗസറുകളാണ് ആളുകൾ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം.