ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കാൻ ഇനി നെട്ടോട്ടമില്ല, പുതിയ സംവിധാനവുമായി ഐആർസി‌ടിസി

ബുധന്‍, 30 ഒക്‌ടോബര്‍ 2019 (12:56 IST)
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം, ടിക്കറ്റ് ക്യാസൽ ചെയ്യുകയോ അല്ലെങ്കിൽ ടിക്കറ്റ് കൺഫോം ആവാതിരിക്കുകയോ ചെയ്താൽ സ്വന്തം അക്കൗണ്ട് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത് എങ്കിൽ പണം തിരികെ എത്തും എന്ന് നമുക്കറിയാം. എന്നാൽ സ്ഥാപനങ്ങളൊ ഏജന്റുകളോ വഴി ടിക്കറ്റ് ബുക്ക് ചെയ്താൽ പണം തിരികെ ലഭിക്കാൻ നെട്ടേട്ടമോടേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ആ അവസ്ഥക്ക് മാറ്റം വരുത്തിയിരിക്കുകയാണ് ഐആർ‌സിടിസി.
 
ടിക്കറ്റ് ക്യാൻസൽ ചെയ്യുകയോ അല്ലെങ്കിൽ ബുക്ക് ചെയ്ത ടിക്കറ്റ് കൺഫോമാവാതിരിക്കുകയോ ചെയ്താൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നൽകിയ മൊബൈൽ നമ്പരിലേക്ക് ഒരു ഒ‌ടി‌പി വരും, ഈ ഒടിപി നമ്പർ ടിക്കറ്റ് എടുത്തുനൽകിയ ഏജാന്റിനോ, സ്ഥാപനത്തിനോ നൽകിയാൽ. തുക തടസങ്ങളില്ലാതെ തിരികെ ലഭിക്കും. എത്ര രൂപയാണ് തിരികെ ലഭിക്കുക എന്നും കൃത്യമായി ഈ സംവിധാനത്തിലൂടെ അറിയാൻ സാധിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍