നേരത്തെ മൃഗങ്ങളെ വെച്ചുള്ള പരീക്ഷണത്തിന് ഐഎസ്ആർഒ തയ്യാറല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനേ തുടർന്നാണ് ഹ്യൂമനോയിഡിനെ രൂപകല്പന ചെയ്തത്. ഹ്യൂമനോയിഡിന്റെ ആദ്യത്തെ പ്രോട്ടോടൈപ്പാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഈ റോബോട്ട് ഉപയോഗിക്കുന്നത് വഴി സാധിക്കും.ബഹിരാകാശ സഞ്ചാരികളോട് സംസാരിക്കാനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനുംസാധിക്കുമെന്ന് വ്യോംമിത്ര വിശദമാക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2022ഓടെ മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ദൗത്യം ആരംഭിക്കാനാണ് ഇസ്രോ ലക്ഷ്യം വെക്കുന്നത്. ഇതിന് മുന്നോടിയായി ഇന്ത്യൻ ബഹിരാകാശ ഏജൻസി രണ്ട് ആളില്ലാ ദൗത്യങ്ങൾ നടത്തും. ഒന്ന് ഈ വർഷം ഡിസംബറിലും മറ്റൊന്ന് 2021 ജൂണിലുമായരിക്കും നടക്കുക. ഇസ്രോക്ക് മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാൻ സാധിക്കുമെന്ന് തെളിയിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള പരീക്ഷണമായിരിക്കും റോബോട്ടിനെ ഉപയോഗിച്ച് പൂർത്തിയാക്കുക.