വെർച്വൽ ക്രെഡിറ്റ് കാർഡുമായി ആപ്പിൾ, ഐഫോണുകളിൽ പ്രവർത്തിക്കുന്ന ക്രെഡിറ്റ് കാർഡ് സേവനം ഇങ്ങനെ !

വ്യാഴം, 8 ഓഗസ്റ്റ് 2019 (18:41 IST)
വെർച്വൽ ക്രഡിറ്റ് കാർഡ് സേവനത്തിന് തുടക്കം കുറിച്ച് ആപ്പിൾ. ഐഫോണുകളിൽ പ്രവർത്തിക്കുന്ന പ്രത്യേക ഡിജിറ്റൽ ക്രഡിറ്റ് കാർഡിനാണ് ആപ്പിൾ തുടക്കം കുറിച്ചിരിക്കുന്നത് നേരത്തെ കാർഡിനായി അപേക്ഷ നൽകിയവർക്ക് മാത്രമാണ് ആപ്പിൾ ഇപ്പോൾ സേവനം നൽകിയിരിക്കുന്നത്. 
 
ചുരുക്കം ആളുകൾക്ക് മാത്രമേ ഇപ്പോൾ ഡിജിറ്റൽ ക്രെഡിറ്റ് കാർഡ് സേവനം ആപ്പിൾ നൽകിയിട്ടുള്ളു. സാവധനത്തിൽ കാർഡ് അന്തരാഷ്ട്ര തലത്തിൽ വ്യാപിപ്പിക്കാണ് ആപ്പിൾ ലക്ഷ്യംവക്കുന്നത്. ഗോൾഡ്‌മാൻ സാച്ചസ്, മാസ്റ്റർകാർഡ് എന്നിവയുമായി സഹകരിച്ചാണ് വെർച്വൽ ക്രഡിറ്റ് കാർഡ് സേവനം ആപ്പിൾ ഒരുക്കിയിരിക്കുന്നത്.
 
ഐഓഎസ് 12.4 പതിപ്പിലെ വാലറ്റ് ആപ്പ് വഴിയാണ് കാർഡ് പ്രവർത്തിപ്പിക്കാൻ സാധിക്കുക. കാർഡിന് അപേക്ഷ നൽകിയവർക്ക് വാൽറ്റ് അപ്പിലേക്ക് കാർഡ് ആഡ് ചെയ്യപ്പെടും. വെർച്വൽ ക്രെഡിറ്റ് കാർഡിന് ഫീസുകൾ ഒന്നും ഈടാക്കില്ല എന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല കാർഡ് ഉപയോഗിച്ച് ഉത്പന്നങ്ങളും സേവനങ്ങളും പർച്ചേസ് ചെയ്യുമ്പോൾ ക്യാഷ്ബാക്ക് ഉൾപ്പടെയുള്ള ഓഫറുകളും ആപ്പിൾ നൽകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍