സ്പീഡ് ഓണ്‍ ഡിമാന്‍ഡ് പദ്ധതിയുമായി എയര്‍ടെല്‍

ഞായര്‍, 22 ഫെബ്രുവരി 2009 (18:29 IST)
രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാര്‍തി എയര്‍ടെല്‍ സ്പീഡ് ഓണ്‍ ഡിമാന്‍ഡ് എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടു. ദക്ഷിണേന്ത്യയിലെ ഇന്‍റര്‍നെറ്റ് സംവിധാനം വേഗപ്പെടുത്തുന്നതിനാണ് പുതിയ പദ്ധതി.

പുതിയ പദ്ധതിപ്രകാരം എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് വേഗത കൂടിയ കണക്‍ഷന്‍ ലഭിക്കും. അതേസമയം, ബ്രോഡ്ബാന്‍ഡിന് വേഗതയ്ക്ക് അനുസരിച്ച് നിരക്കിലും മാറ്റമുണ്ടാകുമെന്ന് എയര്‍ടെല്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. നിലവിലെ പ്ലാനുകള്‍ സ്പീഡ് ഓണ്‍ ഡിമാന്‍ഡ് പ്രകാരം പുതുക്കാനാകും. ഇതോടെ നിലവിലെ ബ്രോഡ്ബാന്‍ഡ് കണക്‍ഷന്‍ ഉപയോഗിച്ച് സിനിമ ഡൌണ്‍ലോഡ് ചെയ്യാനും ഓണ്‍ലൈന്‍ ഗെയിം കളിക്കാനും സാധിക്കും.

വേഗത അടിസ്ഥാനമാക്കി നാലു പ്ലാനുകളാണ് പുതുതായി തുടങ്ങുന്നത്. 256 കെബിപി‌എസ് വേഗതയുള്ള നെറ്റിന് മണിക്കൂറില്‍ 25 രൂപ ഈടാക്കുമ്പോള്‍ 2048 കെപിബി‌എസ് വേഗതയുള്ള കണക്‍ഷന്‍ മണിക്കൂറിന് 120 രൂപ അടയ്ക്കേണ്ടി വരും.

വെബ്ദുനിയ വായിക്കുക