മൊബൈല്‍ നമ്പറുകള്‍ സ്ഥിരമാകും

KBJWD
ഏതു കമ്പനിയുടെയും മൊബൈല്‍ സേവനം ഉപയോഗിക്കുന്നവര്‍ക്ക് മൊബൈല്‍ നമ്പറില്‍ മാറ്റം വരാതെ തന്നെ മറ്റു കമ്പനികളുടെ സേവനങ്ങളിലേക്ക് മാറാന്‍ അവസരം നല്‍കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം അധികം വൈകാതെ ഇന്ത്യയില്‍ നടപ്പിലായേക്കും. ഇതു സംബന്ധിച്ച ടെലിക്കോം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായി)യുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ടെലിക്കോം വകുപ്പ് ശ്രമം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിന്‍റെ വിശദാംശങ്ങള്‍ ഏതാനം ആഴ്ചകള്‍ക്കകം ടെലിക്കോം വകുപ്പ് പ്രഖ്യാപിക്കുമെന്നാണ് സൂചന. മൊബൈല്‍ നമ്പറുകളുടെ കേന്ദ്രീകൃതമായ പരിപാലനത്തിന്‍റെ ചുമതല ഒരു കമ്പനിയെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത്തരത്തില്‍ സൂക്ഷിക്കേണ്ട് നമ്പറുകളുടെ പട്ടികയും ഇതോടൊപ്പം തയാറാക്കും. രാജ്യത്തെ നിലവിലുള്ള എല്ലാ മൊബൈല്‍ ഫോണ്‍ നമ്പറുകളും ഇതില്‍ ഉള്‍ക്കൊള്ളിക്കും.

ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ടെലിക്കോം വകുപ്പ് ക്ഷണിക്കുമെന്നും സൂചനയുണ്ട്. ഇതിന് ശെഷം ടെന്‍ഡറിലൂടെയാകും നമ്പര്‍ പരിപാലനത്തിന്‍റെ ചുമതലയുള്ള ക്ലിയറിങ്ങ് ഹൌസ് അഡ്മിനിസ്ട്രേറ്ററെ വകുപ്പ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്ന കമ്പനി ഈ പദ്ധതിക്കായി ഏകദേശം 100 കോടി രൂപ മുതല്‍ മുടക്കേണ്ടി വരും.

മൊബൈല്‍ സേവന കമ്പനികളില്‍ 10 ശതമാനത്തില്‍ അധികം നിക്ഷേപം ഉള്ളവയൊ മൊബൈല്‍ കമ്പനികള്‍ക്ക് പത്ത് ശതമാനത്തിലധികം നിക്ഷേപമുള്ളതോ ആയ കമ്പനികള്‍ക്ക് ഇതിനായി അപേക്ഷിക്കാന്‍ സാധിക്കില്ല. നമ്പര്‍ മാറുന്നതിന് വരുന്ന ചിലവ് പോര്‍ട്റ്റ് ട്രാന്‍സാക്ഷന്‍ ഫീ എന്ന നിലയില്‍ മൊബൈല്‍ കമ്പനികളില്‍ നിന്ന് ഈടാക്കണമെന്നാണ് ട്രായിയുടെ നിര്‍ദേശം.

വെബ്ദുനിയ വായിക്കുക