രാജ്യത്തെ വമ്പന്മാരായ ഐ ടി തൊഴില്‍ദാതാക്കള്‍ കേരളത്തിന്‍റെ ഐ ടി പ്രതിഭകളെ തേടി കോഴിക്കേട് എത്തി. സര്‍ക്കാരിന്‍റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന എംപവര്‍@മലബാര്‍ ഐടി മേളയില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടിസിഎസ്), സത്യം, വിപ്രോ തുടങ്ങി 15 ഐ ടി കമ്പനികളാണ് മേളയില്‍ പങ്കെടുക്കുന്നത്.
കാലിക്കറ്റ് ഐ ടി ഇന്‍ഷ്യേറ്റീവും നാസ്‌കോമും ഐ ടി മിഷനും സംയുക്തമായാണ് ടാഗോര്‍ഹാളില്‍ ഐടി- എച്ച് ആര്‍ മേള സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ അമ്പത് കാമ്പസുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ആയിരത്തി അഞ്ഞൂറിലേറെ വിദ്യാര്‍ത്ഥകളാണ് മേളയില്‍ തൊഴില്‍ തേടി എത്തുന്നത്.
ഐ ടി അടിസ്ഥാന സൗകര്യങ്ങള്‍ ഏറെയുള്ള മലബാറിന്‍റെ സാധ്യതകള്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടാണ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിന്‍റെ ഐ ടി നഗരമായി മാറാനുള്ള എല്ലാ സൗകര്യങ്ങളും മലബാറിനുണ്ടെന്ന് എ പ്രദീപ് കുമാര്‍ എം എല്‍ എ പറഞ്ഞു.
ഓപ്‌ടിക്കല്‍ ഫൈബര്‍ കണക്ടിവിറ്റി, രാജ്യാന്തര വിമാനത്താവളങ്ങളുടെ സാമീപ്യം. നല്ലളം ,ചേവായൂര്‍ പവര്‍ സബ്‌സ്റ്റേഷനുകള്‍ തുടങ്ങിയ മലബാറിന്‍റെ ഐ ടി സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.