സാങ്കേതിക ലോകത്തെ ഏറ്റവും പുതിയ കണ്ടെത്തലുകളെ പരിചയപ്പെടുത്തുന്ന മേളയാണ് ലാസ് വേഗാസില്‍ ഇപ്പോള്‍ നടക്കുന്നത്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ നടക്കുന്ന സമയത്ത് തന്നെ മറ്റൊരു മേള കൂടി ഇവിടെ നടക്കാറുണ്ട്; ‘അഡള്‍ട്ട് എന്റര്‍ടൈറ്റ്മെന്റ് എക്സ്പോ’. ഈ വര്‍ഷത്തെ അഡള്‍ട്ട് എന്റര്‍ടൈറ്റ്മെന്റ് എക്സ്പോയില്‍ ലോകത്തെ ആദ്യ സെക്സ് റോബോട്ട് പാവയാണ് മുഖ്യ ഇനം.
ലാസ് വേഗാസില്‍ നടക്കുന്ന മേളയിലേ ഏറ്റവും ജനപ്രീതി നേടിയ പ്രദര്‍ശനം സെസ്ക് റോബോര്‍ട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘റോക്സി ട്രൂ കംപാനിയന്‍’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന സെക്സി റോബോട്ട് മനുഷ്യനോട് ഏറെ സാദൃശ്യം പുലര്‍ത്തുന്നുണ്ട്. സ്ത്രീ രൂപത്തില്‍ രൂപകല്‍പ്പന ചെയ്ത സെക്സി റോബോട്ടിന് മനുഷ്യ ശരീരത്തോടും ചര്‍മ്മത്തിനോടും സാമ്യമുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
അതേസമയം, സെക്സി റോബോട്ടിന് ശ്വസിക്കാനോ, പാചകം ചെയ്യാനോ സാധിക്കുന്നില്ലെങ്കിലും ഏറെ കുറെ കാര്യങ്ങളെല്ലാം മനസ്സിലാക്കാന്‍ സാധിക്കുമെന്ന് റോബോര്‍ട്ട് നിര്‍മ്മാതാവ് ഡഗ്ലസ് ഹിന്‍സ് പറഞ്ഞു. ‘അവള്‍ ഒരു പെണ്‍സുഹൃത്ത് മാത്രമാണ്. അവള്‍ക്ക് ഒരു വ്യക്തിത്വമുണ്ട്. നിങ്ങള്‍ പറയുന്നത് അവള്‍ കേള്‍ക്കുന്നുണ്ട്. അവള്‍ നിങ്ങളോട് സംസാരിക്കും. നിങ്ങളുടെ ഓരോ സ്പര്‍ശനവും അവള്‍ക്ക് ആസ്വദിക്കുന്നുണ്ട്. മനുഷ്യനെ പോലെ അവള്‍ക്ക് ഉറങ്ങാനാകുമെന്ന് നിര്‍മ്മാതാവ് പറഞ്ഞു. മനുഷ്യ വ്യക്തിയെ പോലെ കൂടുതല്‍ പെറുമാറാന്‍ സാധിക്കുന്ന മറ്റൊരു റോബോട്ടിനെ നിര്‍മ്മിക്കാന്‍ തങ്ങള്‍ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അഞ്ചടി, ഏഴ് ഇഞ്ച് ഉയരമുള്ള റോക്സി സെക്സി റോബോട്ടിന് 120 പൌണ്ട് തൂക്കമുണ്ട്. മനുഷ്യരെ പോലെ നടക്കുന്ന സെക്സി റൊബോട്ടിന് സ്വയം നടക്കാനുള്ള കഴിവില്ല. റോബോര്‍ട്ടിന്റെ ഓരോ പ്രവര്‍ത്തനങ്ങളു നിയന്ത്രിക്കാന്‍ മുന്ന് ഇന്‍പുട്ട് സംവിധാനങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. മെക്കാനിക്കലായി നിര്‍മ്മിച്ച യന്ത്രഹൃദയം തണുപ്പിച്ച ദ്രാവകത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഇതിനെല്ലാം പുറമെ റോബോട്ടിന്റെ ഉയരവും അവയവങ്ങളുടെ വലിപ്പവുമെല്ലാം ആവശ്യാനുസരണം മാറ്റാനാകും. നിറം, മുടിയുടെ നിറം, സ്തനത്തിന്റെ വലിപ്പം എല്ലാം മാറ്റങ്ങള്‍ക്ക് വിധേയമാക്കാം. അതേസമയം, റോക്കി എന്ന പേരില്‍ ആണ്‍ സെക്സ് റോബോട്ട് ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
പെണ്‍ സെക്സി റോബോട്ടുകളെ ആവശ്യമുള്ളവര്‍ക്ക് ട്രൂകംപാനിയന്‍ ഡോട്ട് കോം സൈറ്റ് വഴി ബുക്ക് ചെയ്യാനാകും. അവരവരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചുള്ള പെണ്‍ യന്ത്രങ്ങളെ നിര്‍മ്മിച്ചു നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വയര്‍ലെസ് വഴി ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് റോബോട്ട് പ്രവര്‍ത്തിക്കുക. സാങ്കേതിക പരമായ എല്ലാ ആവശ്യങ്ങളും നെറ്റ് വഴിയാണ് പുതുക്കുക. നിങ്ങള്‍ പന്തുകളി ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില്‍ അവളും പന്തുകളി ഇഷ്ടെപ്പെടുമത്രെ.
മരിച്ചു പോയ ജീവിത പങ്കാളിയുടെ സ്വഭവങ്ങളെല്ലാം സജ്ജീകരിച്ച് പുതിയ യന്ത്ര പങ്കാളിയെ നിര്‍മ്മിച്ചെടുക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. എന്തായാലും ഇത്തരമൊരു പെണ്‍ സുഹൃത്തിനെ സ്വന്തമാക്കണമെങ്കില്‍ സാധാരണക്കാരന് സാധിച്ചേക്കില്ല. ഒരു യന്ത്ര പെണ്‍ സുഹൃത്തിനെ നേടണമെങ്കില്‍ കുറഞ്ഞത് 7,000 മുതല്‍ 9,000 ഡോളര്‍ വരെ നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ അമേരിക്കയിലും യൂറോപ്പിലും മാത്രമെ സെക്സി റോബോട്ടിനെ ലഭിക്കൂ.