കള്ള പ്രൊഫൈല്‍: ഭാര്യയെ കൊന്നു

തിങ്കള്‍, 20 ഒക്‌ടോബര്‍ 2008 (14:58 IST)
PROPRO
സാമൂഹിക സൈറ്റുകളില്‍ കറങ്ങി നടന്ന് സൗഹൃദബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ ജാഗ്രതൈ.

ഓണ്‍ലൈന്‍ പ്രൊഫൈലുകളില്‍ നിങ്ങള്‍ അടിച്ചു വയ്‌ക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ പങ്കാളികളെ പ്രകോപിതരാക്കില്ലെന്ന്‌ ആദ്യം ഉറപ്പു വരുത്തണം!

ഓണ്‍ലൈന്‍ പ്രൊഫൈലില്‍ കാപട്യം കാണിച്ച ഭാര്യയെ ഭര്‍ത്താവ്‌ കൊന്ന സംഭവം ലണ്ടനില്‍ റിപ്പോര്‍ട്ടു ചെയ്‌തു.

സോഷ്യന്‍ നെറ്റ്‌ വര്‍ക്ക്‌ സൈറ്റായ ‘ഫേസ്‌ ബുക്കി’ല്‍ ‘വിവാഹം കഴിച്ചിട്ടില്ല’ എന്ന്‌ രേഖപ്പെടുത്തിയ ഭാര്യയെയാണ്‌ ഭര്‍ത്താവ്‌ കൊന്നത്‌. ഭര്‍ത്താവിന്‌ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

വെയ്‌ന്‍ ഫോറസ്‌റ്റര്‍ (36) ആണ്‌ ഭാര്യ എമ്മ (34)നെ ഓണ്‍ലൈന്‍ കാപട്യത്തിന്‍റെ പേരില്‍ കൊന്നത്‌. ഭര്‍ത്താവ്‌ യാത്രപോയ തക്കം നോക്കി ഭാര്യ ഫേസ്‌ബുക്ക്‌ പ്രൊഫൈലില്‍ ‘സിംഗിള്‍’ (വിവാഹിതയല്ല) എന്ന്‌ മാറ്റുകയായിരുന്നു.

പതിനഞ്ചു വര്‍ഷമായി വിവാഹിതരായ ദമ്പതികള്‍ക്ക്‌ രണ്ട് മക്കള്‍ ഉണ്ട്‌. ഭാര്യ അന്യ പുരുഷന്മാരെ തേടാന്‍ വേണ്ടി പ്രൊഫൈല്‍ മാറ്റുകയായിരുന്നു എന്ന്‌ കരുതിയ ഭര്‍ത്താവ്‌ മദ്യപിച്ച്‌ എത്തി ഉറങ്ങികിടന്ന ഭാര്യയെ വെട്ടികൊല്ലുകയായിരുന്നു.

വെബ്ദുനിയ വായിക്കുക