എ ആര്‍ റഹ്മാന്റെ പേരില്‍ സ്മാര്‍ട്ഫോണ്‍

വ്യാഴം, 3 ഒക്‌ടോബര്‍ 2013 (12:21 IST)
PRO
എ ആര്‍ റഹ്മാന്റെ പേരില്‍ സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ച് സെല്‍കോണ്‍ മൊബൈല്‍‌സ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെല്‍കോണ്‍ ( Celkon സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാന്റെ പേരില്‍ ആദ്യ മൊബൈല്‍ ഫോണ്‍ ലോഞ്ച് ചെയ്തത്.

കൊല്‍ക്കത്തയില്‍ നടന്ന എ ആര്‍ റഹ്മാന്റെ സാന്നിധ്യത്തില്‍ ചടങ്ങിലാണ് റഹ്മാന്‍ ഇഷ്ഖ് മ്യൂസിക് സ്മാര്‍ട്ട് ഫോണ്‍ പരമ്പയിലെ ആദ്യ ഇനം എ ആര്‍-45 വിപണിയിലേക്ക് അവതരിപ്പിച്ചത്.

മ്യൂസിക് അധിഷ്ഠിതമായ ഫോണാണിത്. കെ ക്ലാസ് ആംപ്ലിഫയറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് സ്പീക്കറുകളും ഉണ്ടാകും. എ ആര്‍ റഹ്മാന്റെ ഹിറ്റ് ഗാനങ്ങള്‍ ഫോണില്‍ ലഭ്യമാണ്.

4.5 ഇഞ്ച് ഫുള്‍വൈഡ് വിജിഎ. സ്‌ക്രീനാണ് എ ആര്‍.-45-ന്റേത്. 1.2 ഗിഗാ ഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ എ-7 പ്രോസസ്സറും 512 എം ബി റാമും ഉണ്ട്. 4 ജി ബിയാണ് ഇന്റേണല്‍ മെമ്മറി. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീനാണ് ഓപ്പറേറ്റിങ് സിസ്റ്റം. അഞ്ച് മെഗാ പിക്‌സലിന്റേതാണ് പിന്‍ ക്യാമറ.




വെബ്ദുനിയ വായിക്കുക