ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ ടോയ്‌ലറ്റുകളേക്കാള്‍ കൂടുതല്‍ മൊബൈല്‍ ഫോണുകളുണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പൊതുശുചിത്വ നിലവാരത്തെ കുറിച്ച് ഐക്യരാഷ്ട്ര സഭ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിഭാഗവും മൊബൈല്‍ ഉപയോഗിക്കുന്നവരാണെന്നും എന്നാല്‍ ഇതിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ സുചിത്വമുള്ള ടോയ്‌ലറ്റ് സേവനം ഉപയോഗിക്കാത്തവരാണെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് യു എന്‍ വക്താവ് സഫര്‍ അദീല്‍ പറഞ്ഞു.
ഇന്ത്യയില്‍ മൊത്തം ജനസംഖ്യയുടെ 45 ശതമാനം വരുന്ന 545 ദശലക്ഷം പേര്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നു. എന്നാല്‍, 2008ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ജനസംഖ്യയില്‍ കേവലം 31 ശതമാനം വരുന്ന 366 ദശലക്ഷം പേര്‍ മാത്രമാണ് ടോയ്‌ലറ്റ് സേവനം ഉപയോഗപ്പെടുത്തുന്നത്.
യു എന്‍ നാടപ്പാക്കുന്ന മില്ലേനിയം ഡെവലപമെന്റ് ഗോള്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് സുചിത്വമുള്ള വെള്ളവും ടോയ്‌ലറ്റ് സേവനം ലഭ്യമക്കുമെന്ന് അദീല്‍ വ്യക്തമാക്കി. നിലവില്‍ ലോകാരോഗ്യ സംഘടനയും യുണിസെഫും പൊതുശുചിത്വ നിലവാരം ഉയര്‍ത്താനായി പ്രവര്‍ത്തിക്കുന്നുണ്ട്.