അറിവിന്‍റെ കുത്തകാവകാശം നേടാനുള്ള ആഗോള ശക്തികളുടെ ശ്രമത്തെ ചെറുക്കുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ ഫ്രീ സോഫ്‌ട്‌വെയര്‍ പ്രസ്ഥാനത്തെ തുണയ്‌ക്കുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍.
കൊച്ചിന്‍ ശാസ്‌ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍(കുസാറ്റ്) ഫ്രീ സോഫ്‌ട്‌വെയറിനെ കുറിച്ചുള്ള രണ്ടാം ദേശീയ കോണ്‍ഫറന്‍സിന്‍റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറിവിന്‍റെ കുത്തകാവകാശം നേടാന്‍ ക്യാപിറ്റലിസ്റ്റ് ശക്തികള്‍ ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ച ഇത്തരം ശക്തികള്‍ക്കുള്ള മികച്ച മറുപടിയാണ്.
ഫ്രീ സോഫ്‌ട്‌വെയറുകളുടെ പ്രചരണത്തിനായി ഇടതു സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‌കുമെന്നും തിരുവനന്തപുരത്ത് രാജ്യാന്തര ഫ്രീ സോഫ്‌ട്‌വെയര്‍ കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രീ സോഫ്‌ട്‌വെയര്‍ രംഗത്തെ പ്രതിഭകളുടെ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാനുള്ള ശ്രമം സംസ്ഥാനം തുടങ്ങിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു.
സോഫ്‌ട്‌വെയര്‍ വികസനങ്ങളുടെ അടിസ്ഥാനം സ്വതന്ത്രസോഫ്‌ട് വെയറുകളാക്കി മാറ്റുകയാണ് വേണ്ടതെന്ന് ബംഗാള്‍ ഐടി മന്ത്രി ദീപേഷ് ദാസ് പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വത്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്‌ട്‌വെയറുകള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളു എന്ന പ്രഖ്യാപനവും സമ്മേളനത്തില്‍ ഉണ്ടായി.