പെണ്‍കുട്ടികള്‍ കാലില്‍ കറുത്ത ചരട് കെട്ടുന്നതിന് പിന്നിലെ വിശ്വാസം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 ജൂലൈ 2022 (12:23 IST)
ന്യൂജെന്‍ പെണ്‍കുട്ടികള്‍ പാദസരങ്ങള്‍ക്ക് പകരം കറുത്ത ചരട് ഒരു കാലില്‍ മാത്രം കെട്ടുന്നത് ഇപ്പോഴത്തെ ട്രെന്‍ഡാണ്. അത് ചുമ്മാ സ്‌റ്റൈലിന് വേണ്ടി കെട്ടുന്നവരാണ് കൂടുതല്‍. എന്നാല്‍, ഇതിന്റെ പിന്നില്‍ ഒരു വിശ്വാസമുണ്ട്.
 
വിവാഹം കഴിയുന്നതിന് മുമ്പുള്ള പെണ്‍കുട്ടികളാണ് ഇങ്ങനെ ഒരു കാലില്‍ മാത്രം ചരട് കെട്ടാറുള്ളത് എന്നും പറയാറുണ്ട്. എന്നാല്‍ അങ്ങനെയല്ല. ഇത് ട്രെന്‍ഡാണ് അതില്‍ കല്ല്യാണം കഴിഞ്ഞവര്‍ക്ക് അങ്ങനെ ധരിക്കരുത് എന്നൊന്നുമില്ല. കാലിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കാന്‍ കറുത്ത ചരട് സഹായിക്കും.
 
ശരീരത്തിലെയും നാം നില്‍ക്കുന്ന ചുറ്റുപാടുകളിലെയും നെഗറ്റീവ് എനര്‍ജിയെ ഒഴിവാക്കാന്‍ കറുത്ത ചരട് സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പണ്ട് കാലത്ത് ശരീര സൗന്ദര്യത്തെ സംരക്ഷിക്കാനും ദീര്‍ഘകാലം സൗന്ദര്യം നിലനില്‍ക്കുവാനും സ്ത്രീകള്‍ കറുത്ത ചരട് കെട്ടുമെന്നാണ് വിശ്വാസം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍