മരണം പതിയിരിക്കുന്ന മാന്‍പൂരിലെ മലമ്പാതകളെ കുറിച്ചാണ് ഇത്തവണ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ ഞങ്ങള്‍ പറയുന്നത്. മഹാരാഷ്ട്രയെ മധ്യപ്രദേശുമായി ബന്ധിപ്പിക്കുന്ന ഈ മലമ്പാത ശപിക്കപ്പെട്ട വഴിയായിട്ടാണ് അറിയപ്പെടുന്നത് തന്നെ!
ശാന്തി ലഭിക്കാത്ത ആത്മാക്കള്‍ ഈ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അപകടങ്ങളുണ്ടാക്കുമെന്നാണ് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്. ഇതെകുറിച്ച് കേട്ടറിഞ്ഞ ഞങ്ങള്‍ ഇവിടം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.
ഈ പാതയില്‍ അപകടകരമായ രീതിയില്‍ വളവുകളും തിരിവുകളും ഉണ്ടെന്ന് അവിടെയെത്തിയ ഞങ്ങള്‍ക്ക് മനസ്സിലായി. കുറച്ചകലെയായുള്ള ഭൈരവ ക്ഷേത്രവും ഞങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. ഇവിടം കടന്ന് പോവുന്നവര്‍ എല്ലാം ഭൈരവന്‍റെ മുന്നില്‍ ഭക്തിപൂര്‍വ്വം തലകുമ്പിട്ട ശേഷമായിരുന്നു യാത്ര തുടര്‍ന്നിരുന്നത്.
WD
WD
ഈ വഴിയിലൂടെ വര്‍ഷങ്ങളായി ട്രക്കോടിക്കുന്ന പപ്പു മാളവ്യ എന്ന ഡ്രൈവറുമായി ഞങ്ങള്‍ സംസാരിച്ചു. ഈ വഴിയില്‍ നിരവധി അപകടങ്ങള്‍ കണ്ടിട്ടുണ്ട് എന്നും ശാന്തി ലഭിക്കാത്ത ആത്മാക്കളാണ് ഈ ദുരന്തങ്ങള്‍ക്ക് പിന്നിലെന്നുമാണ് ഇയാള്‍ പറയുന്നത്. എന്നാല്‍, ഭൈരവനെ വന്ദിച്ച ശേഷം പോയാല്‍ ഒരപകടവും ഉണ്ടാവില്ലെന്നും ഇയാള്‍ പറയുന്നു.
WD
WD
ഈ പാതയില്‍ നിരവധി മുന്നറിയിപ്പ് ബോര്‍ഡുകള്‍ നാട്ടിയിരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. ബ്രേക്കുകള്‍ പ്രവര്‍ത്തന ക്ഷമമാണോ എന്ന് ഉറപ്പു വരുത്തണം എന്നും ഡ്രൈവ് ചെയ്യുമ്പോള്‍ പരമാവധി ശ്രദ്ധ നല്‍കണം എന്നുമാണ് ബോര്‍ഡുകളിലൂടെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
മറ്റൊരു ഭൈരവ ഭക്തനും ട്രക്ക് ഡ്രൈവറുമായ വിഷ്ണു പ്രസാദ് ഗോസാമിക്കും അപകടമുണ്ടാവുന്നതിനെ കുറിച്ച് മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല. ഭൈരവ ദേവനെ വണങ്ങിയില്ല എങ്കില്‍ തീര്‍ച്ചയായും അപകടത്തില്‍പെടുമെന്നാണ് ഇയാളും പറഞ്ഞത്.
WD
WD
ഇതുവഴി കടന്നു പോകുന്ന ചിലര്‍ പ്രേതങ്ങള്‍ ഉണ്ട് എന്ന് വിശ്വസിക്കുന്നില്ല എങ്കിലും ഭൈരവ നാഥനെ വണങ്ങാന്‍ മറക്കാറില്ല. ഈ വളവുകളും തിരിവുകളുമുള്ള പാതയില്‍ ശ്രദ്ധാപൂര്‍വം വാഹനമോടിക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.....എന്താണ് ഇത്തരം വിശ്വാസങ്ങളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം...ഞങ്ങളെ അറിയിക്കൂ.