പെരിയ കോവില്‍ എന്ന വിസ്മയം

WD
ഇന്ത്യ അത്ഭുതങ്ങളുടെ നാടാണ്. താജ്മഹല്‍, മഹാബലി പുരത്തെ ക്ഷേത്രങ്ങള്‍, ഗുജറാത്തിലെ സോമനാഥ ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, അജന്ത എല്ലോറ ഗുഹകള്‍...ഇന്ത്യയിലെ വിസ്മയങ്ങള്‍ അവസാനമില്ലാതെ നീളുന്നു.

തഞ്ചാവൂരിലെ പെരിയ കോവിലും ഇന്ത്യയിലെ അത്ഭുത കാഴ്ചകളിലൊന്നാണ്. ശില്‍പ്പഭംഗിയല്ല നിര്‍മ്മിതിയിലെ വിരുതാണ് ഈ ക്ഷേത്രത്തെ അത്ഭുതത്തിന്‍റെയും അവിശ്വസനീയതയുടെയും പര്യായമാക്കി മാറ്റുന്നത്. മാമലപോലെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ ക്ഷേത്രത്തിന് അടിത്തറ ഇല്ല എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ ഇക്കാര്യം വിശ്വസിച്ചേ മതിയാവൂ. ഫോട്ടോഗാലറി
കാവേരി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചോള രാജാവ് രാജരാജന്‍ നിര്‍മ്മിച്ചതാണ്. ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ അധീനതയില്‍ ഉള്ള ഈ ക്ഷേത്രം യുനെസ്കോയുടെ പാരമ്പര്യ ഇടപ്പട്ടികയിലും സ്ഥാനം പിടിച്ചിട്ടുണ്ട്.

WDWD
കടുത്ത ശിവഭക്തനായ രാജരാജ ചോളന്‍ 1003 ല്‍ ആണ് പെരിയ കോവിലിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. 1009 ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. തെക്കെ ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള ‘വിമാനം’ (ഗോപുരം) ഈ ക്ഷേത്രത്തിന്‍റേതാണ്. സാധാരണഗതിയില്‍, ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളുടെ ‘രാജഗോപുരം’ (പ്രവേശന കവാടത്തിലെ ഗോപുരം) വളരെ ഉയരമുള്ളതായിരിക്കും. ഇതിലെ കുംഭകലശം നോക്കി ഭക്തര്‍ക്ക് ആരാധന നടത്താനാണിത്.

WD
ഇതില്‍ നിന്ന് വ്യത്യസ്തമായി, പെരിയ കോവിലിലെ ശ്രീകോവിലിന് മുകളിലുള്ള ഗോപുരം (സംസ്കൃതത്തില്‍ വിമാനം) ആണ് വലുപ്പത്തില്‍ പ്രസിദ്ധി നേടിയിരിക്കുന്നത്. മൊത്തം 216 അടി ഉയരമാണിതിനുള്ളത്. ഇതില്‍ 12 അടി ഉയരമുള്ള കുംഭകലശവും സ്ഥാപിച്ചിരിക്കുന്നു. ഇത്തരത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ഗോപുരമെന്ന (വിമാനം) ഖ്യാതിയും ഇത് നേടിയിരിക്കുന്നു. ഫോട്ടോഗാലാറി
എന്നാല്‍, ഇതിലൊന്നുമല്ല ഇതെ കുറിച്ചുള്ള ആശ്ചര്യം കുടികൊള്ളുന്നത്. ഇത്രയും ഉയരമുള്ള ഈ നിര്‍മ്മിതിക്ക് അടിത്തറ ഇല്ല എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അത് വിശ്വസിക്കുമോ? ആയിരം വര്‍ഷങ്ങള്‍ ഈ ഗോപുരം അടിത്തറ ഇല്ലാതെ നിലകൊള്ളുക എന്ന് പറഞ്ഞാ‍ല്‍ അവിശ്വസനീയം എന്ന് മാത്രമേ കരുതാനാവൂ!

WD
ശ്രീകോവിലില്‍ ശിവലിംഗ രൂപത്തിലാണ് പ്രതിഷ്ഠ. വിഗ്രഹത്തെ സംരക്ഷിച്ചു കൊണ്ട് അഞ്ച് തലയുള്ള നാഗത്തെയും കാണാം. ഇതിനു ചുറ്റും ഒരു ഭിത്തിയുണ്ട്. ആറ് അടി ശൂന്യസ്ഥലം ശേഷിപ്പിച്ച് ബലമുള്ള ഒരു പുറം ഭിത്തിയും സമചതുരാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്നു.

WD
ഒന്നിനുമേല്‍ ഒന്നായ സമചതുരങ്ങളായാണ് ഗോപുരം നിര്‍മ്മിച്ചിരിക്കുന്നത്. ഓരോന്നും ചെറുതായി ചെറുതായി വരുന്ന രീതിയില്‍ മൊത്തം 14 സമചതുരങ്ങളായാണ് ഗോപുരത്തിന്‍റെ നിര്‍മ്മിതി. ഇതിനു മുകളില്‍ 88 ടണ്‍ ഭാരമുള്ള കല്‍ മകുടവും സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ 12 അടി നീളമുള്ള കുംഭകലശം സ്ഥാപിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍, ഈ ഭാരമുള്ള മകുടമാണ് ഗോപുരത്തെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്.

ശിവനെ ‘അരൂപ’ (രൂപമില്ലാത്ത) അവസ്ഥയിലാണ് ഇവിടെ സങ്കല്‍പ്പിച്ചിരിക്കുന്നത്. അതിനാലാണ് ലിംഗത്തോടൊപ്പം ശ്രീകോവില്‍ ഭിത്തികള്‍ക്കിടയില്‍ ശൂന്യസ്ഥലം അവശേഷിപ്പിച്ചിരിക്കുന്നത് എന്ന് മതപണ്ഡിതര്‍ പറയുന്നു. അതുപോലെ തന്നെ, ഈ ക്ഷേത്രത്തില്‍ കാണുന്ന എല്ലാ ശില്‍പ്പങ്ങള്‍ക്കും നാം കാണുന്നതിനപ്പുറമുള്ള ആത്മീയാര്‍ത്ഥമുണ്ടെന്നും പറയപ്പെടുന്നു.

ക്ഷേത്ര ദ്വാരപാലകരുടെ കൈകളില്‍ ചുറ്റിയിരിക്കുന്ന നാഗങ്ങളിലൊന്ന് ഒരു ആനയെ വിഴുങ്ങുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആനയെ വിഴുങ്ങുന്ന നാഗത്തിന്‍റെ വലുപ്പം ഒന്ന് ആലോചിച്ചു നോക്കൂ...ആ നാ‍ഗത്തെ അണിഞ്ഞിരിക്കുന്ന ദ്വാരപാലകരുടെ വലിപ്പം എത്രയുണ്ടാവും? അവരുടെ വലിപ്പം സങ്കല്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ മഹമേരുവിനെ പോലെ നിലകൊള്ളുന്ന ഈ ഗോപുരത്തെ കുറിച്ചും ഊഹിക്കാം!

WD
ചോളന്‍‌മാരുടെ നിര്‍മ്മാണ കലയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രം. ഇവിടുത്തെ നന്ദി പ്രതിമയ്ക്ക് 12 അടി ഉയരമുണ്ട്, നീളം 19 ½ അടിയും വീതി 8 ¼ അടിയുമാണ്. ഇവിടെ മുരുഗനും സുബ്രമഹ്ണ്യനും പ്രത്യേക ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതിനു പുറമെ, രാജ ഗുരു കരവൂരാര്‍ക്കും സന്നിധി ഒരുക്കിയിരിക്കുന്നു.

നവീന നിര്‍മ്മിതികള്‍ പുരാതന നിര്‍മ്മിതികളോട്