ഉള്‍വനത്തിലെ ശിവബാബയുടെ മേള

WDWD
ഉത്തരേന്ത്യയില്‍ സരസ്വതീ ദേവിയുടെ ജന്‍‌മദിനമായ വസന്ത പഞ്ചമി പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ്. ഈ ആഴ്ചയിലെ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയില്‍ ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് ഈ ആഘോഷത്തിന്‍റെ സമയത്ത് നടക്കുന്ന ഒരു വിചിത്രമായ മേളയിലേക്കാണ്.

ശിവബാബയുടെ മേള എല്ലാവര്‍ഷവും വസന്തപഞ്ചമിയോട് അനുബന്ധിച്ചാണ് നടത്താറുള്ളത്. പൌര്‍ണമി നാള്‍ വരെ തുടരുന്ന ഈ മേള സത്‌പുരയിലെ ഉള്‍വനങ്ങളിലാണ് നടക്കുന്നത്. ചില പ്രത്യേകതകള്‍ ഈ മേളയെ അത്യപൂര്‍വ്വങ്ങളില്‍ ഒന്നാക്കുന്നു.

ഖണ്ഡവയ്ക്ക് 55 കിലോമീറ്റര്‍ സഞ്ചരിച്ചാലോ അല്ലെങ്കില്‍ അസിഗഡില്‍ നിന്ന് 26 കിലോമീറ്റര്‍ സഞ്ചരിച്ചാലോ ഘോര വനത്തില്‍ നടക്കുന്ന ശിവബാബയുടെ മേളയിലേക്ക് നമുക്ക് പോവാം. ഇവിടെ വരുന്ന ഭക്തര്‍ പലവിധ ആഗ്രഹങ്ങളും ആടുകളും ഒപ്പം കൊണ്ടുവരുന്നു. അതെ, ആഗ്രഹ പൂര്‍ത്തീകരണത്തിനായി ഇവര്‍ ശിവബാബയ്ക്ക് ആടുകളെ ബലിയര്‍പ്പിക്കുന്നു.

WDWD
ശിവബാബയെ അമാനുഷിക ശക്തികളുള്ള ഒരു ദിവ്യനായിട്ടാണ് കരുതിപ്പോരുന്നത്. ഇദ്ദേഹം ഭഗവാന്‍ ശിവന്‍റെ അവതാരം തന്നെയാണെന്നാണ് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്. ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന ജോഗിനാഥ് എന്ന സന്യാസി പറയുന്നത് ഈ സ്ഥലത്തിന് പോലും അത്ഭുത ശക്തിയുണ്ടെന്നാണ്. ശിവബാബായുടെ മുന്നില്‍ പ്രാര്‍ത്ഥിച്ചാല്‍ അഭീഷ്ട സിദ്ധി ഉണ്ടാവുമെന്നും ഈ സന്യാസി പറയുന്നു.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക


WDWD
ആഗ്രഹങ്ങള്‍ ദൈവീക സഹായത്തോടെ സാധിച്ചെടുക്കാന്‍ എത്തുന്നവരുടെ വന്‍ തിരക്കാണ് മേളയുടെ സമയത്ത് ഇവിടെ കാണാന്‍ കഴിയുന്നത്. അലങ്കരിച്ച ആടുകളെ ആഘോഷ തിമര്‍പ്പോടെയാണ് ശിവബാബയുടെ ക്ഷേത്രത്തിനു മുന്നില്‍ കൊണ്ടുവരുന്നത്. പൂജാരി പുണ്യാഹം തളിച്ച് ആടുകളെ ക്ഷേത്രത്തിലെ ആരാധാനാമൂര്‍ത്തിക്ക് ബലിയായി നല്‍കുന്നു.

ആരാധനാമൂര്‍ത്തിക്ക് ബലി നല്‍കിയ ആടുകളുടെ മാംസം ഭക്തര്‍ ഭക്ഷിക്കുന്നു. കുറച്ച് മാംസം ക്ഷേത്രത്തിനു വെളിയില്‍ കൊണ്ടുപോവാനും അനുവാദമുണ്ട്. ബലി നല്‍കിയ ആടിന്‍റെ മാംസം കഴിക്കുന്നത് ദൈവീക അനുഗ്രഹം ഉണ്ടാക്കും എന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. ബാക്കി വരുന്ന മാംസം പാവങ്ങള്‍ക്ക് വിതരണം ചെയ്യും. എല്ലാവര്‍ഷവും ഏകദേശം രണ്ട് ലക്ഷത്തോളം ആടുകളാണ് മേളയില്‍ എത്തുന്നത്.

WDWD
മേള നടക്കുന്നിടത്ത് ഒരു എറുമ്പിനെയോ മറ്റ് പ്രാണികളെയോ കാണാന്‍ സാധിക്കില്ല. ഇത് ശിവബായുടെ ശക്തിയുടെ പ്രതിഫലനമാണെന്നാണ് ഇവിടെയുള്ളവര്‍ പറഞ്ഞത്. ഇതുകേട്ട ഞങ്ങളും സത്യാവസ്ഥയറിയാന്‍ അവിടെയെല്ലാം പരതി. എന്നാല്‍, ഞങ്ങള്‍ക്കും ഒരു പ്രാണിയെ പോലും കണ്ടെത്താനായില്ല!

ആടിനെ ബലി നല്‍കുന്നതിലൂടെ ഏതെങ്കിലും ആരാധനാമൂര്‍ത്തി പ്രസാധിക്കുമോ? വെബ്ദുനിയയുടെ വായനക്കാരന്‍ എന്ന നിലയ്ക്ക് നിങ്ങളുടെ അഭിപ്രായമെന്താണ്?


ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

ദേവനു മുന്നില്‍ മൃഗബലി നടത്തുന്നത്