സീതാ ബായിയുടെ അല്‍ഭുത ചികിത്സ

FILEWD
വിശ്വാസവും അന്ധവിശ്വാസവും കെട്ടുപിണയുന്ന വഴികളിലൂടെയുള്ള സഞ്ചാരത്തിലാണ് സീതാ ബായിയെ കണ്ടുമുട്ടുന്നത്. മധ്യപ്രദേശിലെ ഉജ്ജയിനിനടുത്തുള്ള രലയത എന്ന ഗ്രാമത്തില്‍എത്തിയപ്പോഴാണ് ഇവര്‍നടത്തുന്ന അല്‍ഭുത ചികിത്സയെ കുറിച്ച് ഗ്രാമീണരില്‍നിന്ന് അറിയാനിടയായത്.

സീതാ ബായിയുടെ ചികിത്സാ രീതിയെ കുറിച്ച് കേട്ടപ്പോള്‍ശരിക്കും ആശ്ചര്യപ്പെട്ടുപോയി. കിഡ്നി സ്റ്റോണുമായി എത്തുന്ന രോഗികളിലാണ് ബായിയുടെ അത്ഭുത ചികിത്സ. രോഗിയുടെ ശരീരത്തില്‍നിന്ന് കല്ല് ഉറിച്ചിക്കുന്നതാണ് ഇവരുടെ രീതിയെത്രെ. ഇവരുടെ ചികിത്സാ വിധികള്‍കാണാന്‍തന്നെ ഉറച്ചു. നിഗൂഡത തേടിയുള്ള യാത്രയില്‍ഒരു ഗ്രാമീണന്‍തുണയായി.

ഞങ്ങള്‍എത്തുമ്പോള്‍ആശ്വാസം തേടിയെത്തിയ നിരവധി പേര്‍ക്ക് നടുവിലായിരുന്നു ഭായി. ഒരു ആണ്‍കുട്ടിയോട് രോഗ വിവരങ്ങള്‍തിരക്കുന്നത് ഞങ്ങള്‍കണ്ടു. അതിനുശേഷം കല്ലുള്ള ഭാഗത്ത് ചുണ്ടുകള്‍ചേര്‍ത്ത് ഈമ്പിയെടുക്കാന്‍തുടങ്ങി. കുറച്ചു സമയത്തിനകം ചെറിയ കല്‍തരികള്‍ഇവര്‍പുറത്തേക്ക് തുപ്പി. അവിശ്വസനീയതയോടെയേ ഞങ്ങള്‍ക്കത് നോക്കി നില്‍ക്കാനായുള്ളൂ.
FILEWD

തിരക്കിനിടയിലൂടെ ഒരു വിധം സിതാ ബായിയുടെ മുന്നിലെത്തി. 18 വര്‍ഷമായി ഈ ജോലി ചെയ്തുവരുന്നതായി അവര്‍ഞങ്ങളെ അറിയിച്ചു. വായുവിന്‍റെ 52 മണ്ഡലങ്ങളീലേക്ക് പറന്നു പോകുന്നതായാണ് ഇത് ചെയ്യുമ്പോള്‍എനിക്ക് തോന്നുക. വ്യത്യസ്ത ചികിത്സാ രീതികളാണ് നടത്തുന്നത്. “അമ്മ”യിലുള്ള വിശ്വാസമാണ് മുഴുവന്‍ചില്‍കിത്സയുടേയും പിന്‍ബലം. ശദ്ധമായ വിശ്വാസം ഏതുതരത്തിലുള്ള ബാധയേയും ചികിത്സിക്കുമെന്നാണ് ബായി പറയുന്നത്.

ബായിയുടെ ചികിത്സ പുരോഗമിക്കുമ്പോള്‍അവരുടെ കൂടെയുള്ള ഒരാള്‍ചികിത്സ കഴിഞ്ഞെത്തുന്നവരോട് സാലഡുകളും, വഴുതനങ്ങയും, തക്കാളിയും കഴിക്കാന്‍ഉപദേശിക്കുന്നുണ്ട്. ചില പച്ചില മരുന്നുകളും ഇയാള്‍രോഗികള്‍ക്ക് വിതരണം ചെയ്തു.

ഫോട്ടോഗാലറി കാണാന്‍ക്ലിക്ക് ചെയ്യുക


FILEWD
കിഡ്നി സ്റ്റോണ്ബാധിച്ച് ചികിത്സയ്ക്കായി ജയ്പൂരില്നിന്ന് എത്തിയ 75 വയസുകാരി ശ്രീമതി ഭഗവാന്ദേവിയെ ഞങ്ങള്പരിചയപ്പെട്ടു. ഈ പ്രായത്തില്ഒരു ഓപ്പറേഷന് വിധേയമാവാന്വയ്യാത്തതിനാലാണ് ഭായിയുടെ ചികിത്സ തേടിയെത്തിയതെന്ന് ഇവര്പറഞ്ഞു. ചികിത്സാ വേളയില്കുറഛൊരു ആയാസം അനുഭവപ്പെട്ടു എന്നല്ലാതെ മറ്റ് വേദനകള് ഒന്നും അനുഭവപ്പെട്ടില്ലെന്നാണ് ഇവര്സാക്ഷ്യപ്പെടുത്തുന്നത്. ഒരു മാസം കഴിഞ്ഞ് വീണ്ടും എത്താനും സോണോഗ്രാഫി നടത്താനാണുമാണ് ഭഗവാന്ദേവിക്ക് കിട്ടിയിരിക്കുന്ന ഉപദേശം.

ഇവിടെ ഞങ്ങള്കണ്ടു മുട്ടിയവരില്ഭൂരിപക്ഷവും ആദ്യതവണയോ രണ്ടാമത് തവണയോ ചികിത്സയ്ക്കെത്തിയവരാണ്. രണ്ടാമത് തവണ ചികിത്സയ്ക്കെത്തിയ മനോജ് എന്നയാള്ആദ്യതവണത്തെ ചികിത്സ കൊണ്ട് വേദനയില്ഒരു പാറ്റ് കുറവുണ്ടായതായി പറഞ്ഞു. സ്വന്തം നഗരമായ ഗ്വാളിയറില്തിരിച്ചു ചെന്ന ശേഷം അള്ട്രാസൌണ്ട് സ്കാനിംഗിലൂടെ ചികിത്സയുടെ ഫലം അറിയാനാന്മനോജിനാവും.

പതിനെട്ട് വര്ഷമായി ചികിത്സ നടത്തുന്നുണ്ടെങ്കിലും തന്റെ ചികിത്സാരീതിയുടെ പൊരുള്കൃത്യമായി പറയാന്കഴിയില്ലെന്ന് ബായി പറഞ്ഞു. സര്വശക്തനായ ഈശ്വരന്റെര്അനുഗ്രഹം കൊണ്ട് ഇതെല്ലാം നടക്കുന്നു എന്ന് വ്യക്തമാക്കി അവര്ചിരിച്ചു. കുട്ടിക്കാലം മുതല്ദുര്ഗാ ദേവിയുടെ കടുത്ത ഭക്തയാണ് ബായി.
FILEWD


സീതാ ഭായിയുടെ ചികിത്സാ രീതിയെ അംഗീകരിക്കാന്പക്ഷെ, ശാസ്ത്രലോകം തയാറല്ല. സ്റ്റോണ്ഈമ്പിയെടുക്കുന്നത് അസാധ്യമെന്നാണ് ജനറല്സര്ജനായ ഡോ. അശോക് ചൌധരി പറയുന്നത്. ചിലിത്സയുടെ രീതി ശരീരത്തിലെ സ്റ്റോണിന്റെ സ്ഥാനം ആശ്രയിച്ചാണിരിക്കുന്നത്. ചെറിയകല്ലുകള്മൂത്രത്തിലൂടെ പുറത്തുപോകുമെന്നും ചൌധരി കൂട്ടിച്ചേര്ക്കുന്നു. ബായിയുടെ അടൂത്തു നിന്ന് ഇറങ്ങുമ്പോള്ചികിത്സ കഴിഞ്ഞിറങ്ങുന്നവരുടെ കണ്ണുകളിലെ തിളക്കവും, ക്യൂനില്ക്കുന്നവരുടെ മുഖത്തെ വിശ്വാസവും ഞങ്ങള്ഞങ്ങള്കണ്ടു. ശാസ്ത്രം ഇവിടെ വിശ്വാസത്തിന് മുന്നില്തോറ്റുനില്ക്കുക തന്നെ ചെയ്യുന്നു.

ഫോട്ടോഗാലറി കാണാന്ക്ലിക്ക് ചെയ്യുക

ശരീരത്തിലെ കല്ല് ശസ്ത്രകിയ കൂടാതെ വലിച്ചെടുക്കാന്കഴിയുമോ?