വീടിന്റെ വലതുവശത്തിരുന്നാണോ കാക്ക കരയുന്നത് ? സൂക്ഷിക്കണം... സംഗതി അല്പം പ്രശ്നമാണ് !

ശനി, 15 ജൂലൈ 2017 (12:47 IST)
പലതരത്തിലുള്ള വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ധാരാളമുള്ള ജനങ്ങള്‍ക്കിടയിലാണ് ഇന്ന് നമ്മള്‍ ഓരോരുത്തരും ജീവിക്കുന്നത്. പാകത്തിനു മാത്രമാണ് വിശ്വാസമുള്ളതെങ്കില്‍ അത് നല്ലതാണ്. എന്നാല്‍ വിശ്വാസം അധികമായാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല. എങ്കിലും വിശ്വാസത്തിന് നല്ല കെട്ടുറപ്പുള്ള മണ്ണിലാണ് നമ്മുടെ ജീവിതമെന്നതാണ് വസ്തുത. 
 
ശകുനങ്ങളും നിമിത്തങ്ങളുമെല്ലാം നമുക്കോരോരുത്തര്‍ക്കും വളരെ പ്രിയപ്പെട്ടതാണ്. ഇത്തരത്തില്‍ തന്നെ വിശ്വാസങ്ങളില്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. എന്തൊക്കെയാണ് നമ്മുടെ ചില വിശ്വാസങ്ങളില്‍ പ്രധാനപ്പെട്ടവയെന്ന് നോക്കാം.   
 
പൊതുവേ ദു:ശ്ശകുനമായാണ് ഒട്ടുമിക്ക ആളുകളും കാക്കയെ കണക്കാക്കുന്നത്. വീടിന്റെ വലതുവശത്തിരുന്നു കാക്ക കരഞ്ഞാല്‍ ധനനഷ്ടമായിരിക്കും ഫലമെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍ ആദ്യം വലത് വശത്തും പിന്നീട് ഇടത് വശത്തും ഇരുന്നാണ് കരയുന്നതെങ്കില്‍ ധനലാഭവുമായിരിക്കും ഫലമെന്നും വിശ്വാസമുണ്ട്.  

വെബ്ദുനിയ വായിക്കുക