വിഗ്രഹം വളരുമോ?

FILEWD
ഭക്തരുടെ ആഗ്രഹ സാഫല്യത്തിനായി ദൈവം നേരിട്ട് പ്രത്യക്ഷപ്പെടുമോ ? വിഗ്രഹത്തിന് മനുഷ്യ രൂപം പ്രാപിക്കാന്‍ സാധിക്കുമോ ? ഇങ്ങനെയുള്ള അസാധാരണ സംഭവങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കുമോ?

ആര്‍ക്കും ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയില്ല. പക്ഷെ, ചിലപ്പോഴെങ്കിലും ഇങ്ങനെയുള്ള അത്ഭുതങ്ങള്‍ക്ക് പലര്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ടാവും. പലരും ഈശ്വരനെ മരത്തിലും, പ്രസാദത്തിലും, നേരെ മുമ്പിലുമൊക്കെ കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ചില അത്ഭുതങ്ങള്‍ നടന്നിട്ടുള്ള ഒരു ക്ഷേത്രത്തിലേക്ക് ഞങ്ങള്‍ പോവുകയുണ്ടായി.

ഇനി ആ അത്ഭുത കഥയാവട്ടെ...

‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ ഇത്തവണ നിങ്ങളെ കൊണ്ടു പോകുന്നത് ദേവാസിലെ മഹാകാലേശ്വര്‍ എന്ന ക്ഷേത്രത്തിലേക്കാണ്. ദിനം പ്രതി ആയിരക്കണക്കിന് വിശ്വാസികളാണ് ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനായി എത്തുന്നത്.ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണെന്ന് മാത്രമല്ല അത് വളര്‍ന്ന് കൊണ്ടിരിക്കുകയുമാണ്. ഇത് വെറുതെ പറയുന്നതല്ല.ഇവിടത്തെ നാട്ടുകാരും ഇത് ശരിവയ്ക്കുന്നു.

FILEWD
ഞങ്ങള്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ ചില ഭക്തര്‍ പൂജകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കണ്ടു. മഹാകാലേശ്വര്‍ തീര്‍ച്ചയായും അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കും എന്ന് അവര്‍ വിശ്വസിക്കുന്നു. ഉജ്ജയിനിയിലെ മഹാകാല്‍ ക്ഷേത്രത്തിലെ ശിവലിംഗവുമായി ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിന് സാമ്യമുണ്ട്. ഉജ്ജയിനിയിലെ വിഗ്രഹം ചെറുതായി കൊണ്ടിരിക്കുമ്പോള്‍ ദേവാസിലേത് വളരുകയാണെന്നു മാത്രം.

ക്ഷേത്രത്തിന് അടുത്ത് തന്നെ താമസിക്കുന്ന രാധാകൃഷ്ണന്‍ തന്‍റെ ബാല്യം മുതല്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ട്.വിഗ്രഹം വലുതാവുന്നതിന് അയാള്‍ സാക്ഷിയുമാണ്. എല്ലാ ശിവരാത്രി ദിനങ്ങളിലുമാണ് വിഗ്രഹത്തിന് വലിപ്പം കൂടുന്നത് എന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

FILEWD
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദേവാസ് ഒരു ചെറിയ ഗ്രാമമായിരുന്നു. ഈ ഗ്രാമത്തില്‍ ആശയവിനിമയ ഉപാധികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഗൌരി ശങ്കര്‍ എന്നു പേരുള്ള ഒരു പൂജാരി ശിവന്‍റെ വലിയ ഭക്തനായിരുന്നു. പൂജാരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാത്രമെ ഭക്ഷണം കഴിക്കാറുള്ളൂ. അങ്ങനെയിരിക്കെ ആ ഗ്രാമത്തില്‍ ഒരു വലിയ വെള്ളപ്പൊക്കം ഉണ്ടായി. ഇത് മൂലം പൂജാരിയുടെ ക്ഷേത്ര ദര്‍ശനം മുടങ്ങി. ശിവനെ തൊഴാനാവാതെ വിഷമത്തിലായ പൂജാരി ഭക്ഷണം പോലും ഉപേക്ഷിച്ചു.അവശനായ ഇയാള്‍ മരണത്തോടടുത്തു. തന്‍റെ ഭക്തന്‍റെ അവസ്ഥയില്‍ മനസ്സലിഞ്ഞ പരമേശ്വരന്‍ പൂജാരിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് വരം ചോദിക്കാനാവശ്യപ്പെട്ടു.

തനിക്ക് എന്നും ശിവനെ കാണുവാനാകണം എന്നായിരുന്നു പൂജാരിയുടെ അപേക്ഷ. ബേല്‍ വൃക്ഷത്തിന്‍റെ അഞ്ച് ഇലകള്‍ വയ്ക്കുന്നിടത്ത് താന്‍ പ്രത്യക്ഷപ്പെടുമെന്ന് ഭഗവാന്‍ ഉറപ്പ് നല്‍കി. ആ സംഭവത്തിനു ശേഷം ശിവന്‍ അവിടെ അവതരിച്ചു. ഇതറിഞ്ഞ ഗ്രാമീണര്‍ അവിടെ ഒരു ക്ഷേത്രം പണിയുകയും കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അവിടം വലിയ ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറുകയും ചെയ്തു.അപ്പോള്‍ മുതലാണ് വിഗ്രഹത്തിന്‍റെ വളര്‍ച്ച തിരിച്ചറിയപ്പെടുന്നത്.

ക്ഷേത്ര ഭരണ സമിതിയുടെ അധ്യക്ഷനായ ഭീം സിംഗ് വര്‍ഷങ്ങളായി സമിതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിഗ്രഹത്തിന്‍റെ വളര്‍ച്ചക്ക് ഇയാളും സാക്ഷിയാണ്. അതിനു തെളിവായി ഭീം സിംഗ് ചില ചിത്രങ്ങള്‍ കാണിക്കുകയും ചെയ്തു.

FILEWD
ചിത്രങ്ങളെ മാത്രം ഇങ്ങനെയൊരു അത്ഭുതത്തിന് തെളിവായി കണക്കാക്കാനാവില്ല. വിദ്യാഭ്യാസം കുറഞ്ഞ പാവം മനുഷ്യരെ കബളിപ്പിക്കാനായി ഇങ്ങനെയുള്ള തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചേക്കാം. ഭൂമിശാസ്ത്ര പരമായ വ്യത്യസ്തതകളും വിഗ്രഹ വളര്‍ച്ചക്ക് കാരണമാവാം. അനുകൂലവും പ്രതികൂലവുമായ കാരണങ്ങ നിരവധി നമ്മുക്ക് മുന്നില്‍ വരാം. എന്തായാലും ഈ അത്ഭുതത്തെ കുറിച്ച് നിങ്ങള്‍ എന്തു കരുതുന്നു, ഞങ്ങള്‍ക്കെഴുതുക.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

വിഗ്രഹങ്ങള്‍ വളരുന്നു എന്നത്