വടിയുപയോഗിച്ച് ജലസാന്നിധ്യം അറിയാം!

WDWD
ഒരു തേങ്ങയും വടിയും ഉപയോഗിച്ച് ഭൂഗര്‍ഭജലത്തിന്‍റെ ഗതി അറിയാന്‍ സാധിക്കുമോ? ഭൂമിക്കടിയില്‍ ഏതു സ്ഥലത്താണ് ജല സാന്നിധ്യം കൂടുതലുള്ളത്, എവിടെയാണ് കുറവ് എന്നെല്ലാം നിസാരമായി പ്രവചിക്കാന്‍ കഴിയുന്നവരുണ്ട് എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം.

ഇത്തരത്തില്‍, ഭൂഗര്‍ഭ ജലസാന്നിധ്യത്തെക്കുറിച്ച് വ്യക്തമായി പ്രവചിക്കാന്‍ സാധിക്കുന്ന ആളുകളെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തി. ഇന്‍ഡോറിലുള്ള ഗംഗാ നാരായണ്‍ ശര്‍മ്മയിലാണ് ഞങ്ങളുടെ അന്വേഷണം അവസാനിച്ചത്. ഒരു വടിയും തേങ്ങയും ഉണ്ടെങ്കില്‍ ഭൂഗര്‍ഭ ജല സാന്നിധ്യം ശരിയായി പ്രവചിക്കാന്‍ കഴിയുമെന്നാണ് ശര്‍മ്മാജിയുടെ അവകാശവാദം. ഫോട്ടോഗാലറികാണുക

ജലസാന്നിധ്യം കണ്ടുപിടിക്കാനായി ഇംഗ്ലീഷ് അക്ഷരമാലയിലെ “വൈ” എന്ന അക്ഷരത്തിന്‍റെ ആകൃതിയിലുള്ള ഒരു വടിയാണ് ശര്‍മ്മാജി ഉപയോഗിക്കുന്നത്. ജല സാന്നിധ്യത്തെ കുറിച്ച് അറിയേണ്ട ഭൂമിയാകെ ഈ വടി ഉപയോഗിച്ച് ഒരു വൃത്തം വരയ്ക്കുന്നു. വടി ഭൂമിയിലൂടെ വേഗത്തില്‍ സഞ്ചരിക്കുന്നിടത്താണ് ജലസാന്നിധ്യമുള്ളത് എന്ന് ഇദ്ദേഹം പറയുന്നു.

WDWD
ശര്‍മ്മാജിയുടെ അഭിപ്രായത്തില്‍ ഇതൊരു ലക്ഷണ ശാസ്ത്രമാണ്. തന്‍റെ ലക്ഷണ ശാസ്ത്രത്തിലൂടെ ഭൂഗര്‍ഭജലം കണ്ടുപിടിക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ 80% ഉം വിജയം വരിച്ചു എന്നും ഇദ്ദേഹം പറയുന്നു.

WDWD
വടിക്ക് പുറമെ ഒരു തേങ്ങയും ഭൂര്‍ഗര്‍ഭ ജല സ്ഥാന നിര്‍ണ്ണയത്തിനായി ശര്‍മ്മാജി ഉപയോഗിക്കുന്നു. തേങ്ങ കൈവെള്ളയില്‍ വെറുതെ വയ്ക്കുകയാണ് ചെയ്യുന്നത്. ജലസാന്നിധ്യമുള്ള സ്ഥലമാവുമ്പോള്‍ ഇത് തനിയെ ഉയര്‍ന്ന് നില്‍ക്കുമത്രേ!

ശര്‍മ്മാജിയുടെ ഈ സിദ്ധി. കുഴല്‍ക്കിണര്‍ നിര്‍മ്മിക്കാനായി വന്‍‌കിട കെട്ടിട നിര്‍മ്മാതാക്കള്‍ പോലും പ്രയോജനപ്പെടുത്തുന്നു. ഇതുകാരണം അവര്‍ക്ക് പണച്ചെലവും അധ്വാനവും കുറയുന്നു. എന്നാല്‍, എപ്പോഴും ഇദ്ദേഹത്തിന്‍റെ പ്രവചനങ്ങള്‍ ശരിയാവുന്നു എന്ന് ആരും അവകാശപ്പെടുന്നില്ല. 150-200 അടിതാഴ്ചയില്‍ ജലമുണ്ടെന്ന് ഇദ്ദേഹം പറഞ്ഞയിടത്ത് നിര്‍മ്മാതാക്കള്‍ക്ക് 400 അടിവരെ കുഴിക്കേണ്ടതായി വന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഫോട്ടോഗാലറി

WDWD
ഇത്തരത്തില്‍ ഭൂഗര്‍ഭ ജലത്തിന്‍റെ ഗതി കൃത്യമായി പ്രവചിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?.....നിങ്ങളുടെ അഭിപ്രായം അറിയിക്കൂ.