പേപ്പര്‍ കത്തിച്ച് മഞ്ഞപ്പിത്ത ചികിത്സ !

പേപ്പര്‍ കത്തിച്ച് ശരീരത്തില്‍ വച്ചാല്‍ മഞ്ഞപ്പിത്തം ഭേദമാവുമോ? അസുഖങ്ങള്‍ ഭേദമാക്കാനായി മന്ത്രവാദങ്ങളും വ്യത്യസ്തങ്ങളായ പൂജകളും നടത്തുന്നതിനെ കുറിച്ച് നാം നേരത്തെ പലയിടത്തും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇത്തവണ, ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ നമ്മള്‍ പോവുന്നത് ഒരു പ്രത്യേക ചികിത്സയിലൂടെ മഞ്ഞപ്പിത്തം ഭേദമാക്കുന്ന ഒരിടത്തേക്കാണ്. ഫോട്ടോഗാലറി

മഞ്ജിത് പാല്‍ സലൂജയുടെ എന്നയാളാണ് കഥാനായകന്‍. ഇദ്ദേഹത്തിന്‍റെ കടയുടെ മുന്നില്‍ ഡോക്ടറുടെ ക്ലിനിക്കിനു മുന്നിലെപ്പോലെയാണ് രോഗികളുടെ നീണ്ട നിര. ഇയാള്‍, പ്രത്യേക രീതിയിലൂടെ മഞ്ഞപ്പിത്തം ഭേദമാക്കുമെന്നാണ് അവകാശപ്പെടുന്നത്. രോഗിയുടെ ചെവിക്കുമേല്‍ ഒരു പേപ്പര്‍ കോണ്‍ വച്ച ശേഷം അതിന്‍റെ ഒരറ്റത്ത് മെഴുകുതിരി ഉപയോഗിച്ച് തീ കൊളുത്തുകയാണ് ഇയാളുടെ വിചിത്രമായ രീതി. പേപ്പര്‍ കത്തുന്ന സമയത്ത്, ഗുരുബാനിയുടെ മന്ത്രം ഉരുക്കഴിക്കുകയും ചെയ്യും.

WD
കത്തിത്തീര്‍ന്ന പേപ്പര്‍ എടുത്തുമാറ്റുമ്പോള്‍, ചെവിക്ക് ചുറ്റും മഞ്ഞനിറത്തില്‍ എന്തോ ഒരു പദാര്‍ത്ഥം അടിഞ്ഞു കൂടിയിരിക്കുന്നത് കാണാം. ഇത്, ഉള്ളിലുള്ള മഞ്ഞപ്പിത്തം ചെവിയിലൂടെ പുറത്ത് വരുന്നതാണെന്നാണ് മഞ്ജിത് അവകാശപ്പെടുന്നത്.

WD
ഇവിടെ ചികിത്സയ്ക്ക് എത്തുന്നവര്‍ ഒരു പൂമാല, തേങ്ങ, ചന്ദനത്തിരി തുടങ്ങിയവ നിര്‍ബന്ധമായും കൊണ്ടുവന്നിരിക്കണം. പിന്നെ, കാണിക്ക ഇഷ്ടം പോലെയാവാം ! സൌജന്യ ചികിത്സയാണ് നടത്തുന്നത് എങ്കിലും കാണിക്കകള്‍ രോഗികളുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് മഞ്ജിത് പറയുന്നു.

തന്‍റെ കഴിവ് ദൈവദത്തമാണ് എന്നാണ് മഞ്ജിത് പറയുന്നത്. അച്ഛനും മുത്തച്ഛനും ചികിത്സകരായിരുന്നു എന്നും ഇയാള്‍ അവകാശപ്പെടുന്നു. ഹോമിയോയും ആയുര്‍വേദവും കൂട്ടിക്കലര്‍ത്തിയ തുള്ളിമരുന്നും ഇദ്ദേഹം രോഗികള്‍ക്ക് കൊടുക്കുന്നു. ഒരു ദിവസം 80-90 രോഗികളാണ് മഞ്ജിത്തിനെ തേടിയെത്തുന്നത്.രോഗിയെ കാണുന്ന മാത്രയില്‍ , രോഗം ഭേദമാവാന്‍ എത്ര സമയം വേണ്ടിവരുമെന്ന് പറയാന്‍ സാധിക്കുമെന്നും ഇയാള്‍ അവകാശപ്പെടുന്നു.

WD
ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതുകൊണ്ട് തന്‍റെ അരികില്‍ എത്തുന്ന രോഗികളും ഉണ്ടെന്ന് മഞ്ജിത് അവകാശപ്പെടുന്നു. ചില ഡോക്ടര്‍മാര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ കൂട്ടി ചികിതസയ്ക്ക് എത്താറുണ്ടെന്നും ഈ ചികിത്സകന്‍ പറയുന്നു. പേപ്പര്‍ കത്തിച്ച് വച്ച് ഉള്ളിലുള്ള മഞ്ഞപ്പിത്തം പുറത്ത് കൊണ്ടുവരുന്ന മഞ്ജിത്തിന്‍റെ ചികിത്സയെ കുറിച്ച് നിങ്ങള്‍ എന്തുപറയുന്നു.