Rajasthan Royals - Pink Jersey
Rajasthan Royals: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഹോം മത്സരത്തിനു ഇറങ്ങിയിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പിങ്ക് ജേഴ്‌സിയാണ് ഇന്ന് ധരിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ ഓള്‍-പിങ്ക് ജേഴ്‌സി രാജസ്ഥാന്റെ എല്ലാ താരങ്ങള്‍ക്കും വളരെ നന്നായി ചേരുന്നുണ്ട്. സാധാരണ ജേഴ്‌സിയില്‍ നിന്ന് വ്യത്യസ്തമായി പിങ്ക് ജേഴ്‌സി ധരിച്ചു രാജസ്ഥാന്‍ കളിക്കുന്നത് മാതൃകാപരമായ ഒരു കാര്യത്തിനു വേണ്ടിയാണ്.