ടി20 ഫോർമാറ്റിനായി മാത്രം ജനിച്ച ഒരാളുണ്ടെങ്കിൽ അത് സൂര്യ മാത്രം, ടി20യിൽ ഏഴായിരവും കടന്ന് താരം

അഭിറാം മനോഹർ

വെള്ളി, 12 ഏപ്രില്‍ 2024 (14:36 IST)
ടി20 ക്രിക്കറ്റില്‍ ഏഴായിരം റണ്‍സ് തികയ്ക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി സൂര്യകുമാര്‍ യാദവ്. ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ 31 റണ്‍സ് അടിച്ചുനില്‍ക്കവെയാണ് 7000 റണ്‍സ് എന്ന കടമ്പ സൂര്യ മറികടന്നത്. ടി20 ക്രിക്കറ്റില്‍ ഏഴായിരം റണ്‍സ് തികയ്ക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമായി മാറാന്‍ ഇതോടെ സൂര്യയ്ക്ക് കഴിഞ്ഞു.
 
ആര്‍സിബിക്കെതിരെ മുംബൈ നേടിയ വിജയത്തില്‍ വലിയ പങ്ക് വഹിച്ചത് സൂര്യയുടെ പതിവ് പോലെയുള്ള മിന്നല്‍ പ്രകടനമായിരുന്നു. പരിക്ക് മാറി ക്രിക്കറ്റില്‍ തിരികെയെത്തിയ സൂര്യകുമാര്‍ യാദവ് തിരിച്ചുവരവിലെ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നലെ 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സൂര്യകുമാര്‍ 19 പന്തില്‍ 52 റണ്‍സ് നേടിയാണ് പുറത്തായത്. 4 സിക്‌സും 5 ഫോറും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്ങ്‌സ്. സൂര്യയുടെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം 15.3 ഓവറിലാണ് മുംബൈ മറികടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍