'നീ ഇറങ്ങി നിന്നോ'; മത്സരത്തിനിടെ ദേവ്ദത്ത് പടിക്കലിന് മലയാളത്തില്‍ നിര്‍ദേശം നല്‍കി രാജസ്ഥാന്‍ നായകന്‍ സഞ്ജു (വീഡിയോ)

ബുധന്‍, 30 മാര്‍ച്ച് 2022 (12:31 IST)
ഇത്തവണ ഐപിഎല്ലില്‍ മലയാളികള്‍ക്ക് ഇരട്ടി സന്തോഷമുള്ള കാര്യമാണ് സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ഒരുമിച്ച് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്നത്. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായിരുന്ന ദേവ്ദത്ത് പടിക്കലിനെ മെഗാ താരലേലത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയതാണ്. സഞ്ജുവും ദേവ്ദത്ത് പടിക്കലും മലയാളി താരങ്ങളാണ്. 
 
രാജസ്ഥാന്‍ നായകനായ സഞ്ജു സഹതാരവും മലയാളിയുമായ ദേവ്ദത്ത് പടിക്കലിന് മലയാളത്തില്‍ നിര്‍ദേശം നല്‍കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിനിടെയാണ് സംഭവം. 
ഹൈദരബാദിന്റെ ബാറ്റിങ് നടക്കുമ്പോള്‍ ഒന്‍പതാം ഓവറിലാണ് സംഭവം. ബൗണ്ടറി ലൈനിന് അരികെ ഫീല്‍ഡ് ചെയ്യുകയായിരുന്ന ദേവ്ദത്ത് പടിക്കലിനോട് കുറച്ച് ഇറങ്ങി നില്‍ക്കാനാണ് സഞ്ജു പറയുന്നത്. ' നീ ഇറങ്ങി നിന്നോ..ദേവ്, ദേവ് ഇറങ്ങി നിന്നോ' എന്ന് സഞ്ജു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍