Rajasthan Royals: സഞ്ജു, ഞാന്‍ ക്യാച്ച് പിടിച്ചത് കണ്ടോ എന്ന് ആവേശ്, ഗ്ലൗസൂരി നല്‍കി സാംസണ്‍, ഈ ടീം വേറെ വൈബാണ്

അഭിറാം മനോഹർ

ബുധന്‍, 17 ഏപ്രില്‍ 2024 (13:55 IST)
Sanju Samson,Avesh Khan
സ്‌പോര്‍ട്‌സില്‍ കിരീടം നേടുക എന്നത് പോലെ തന്നെ പ്രധാനമാണ് ഒരു ടീമായി ആസ്വദിച്ച് കളിക്കുക എന്നുള്ളതും. ഒത്തൊരുമയുള്ള ടീമിനായി കളിക്കുന്ന ഒരു സംഘം കളിക്കാരെ കാണുന്നത് എല്ലായ്‌പ്പോഴും കായികപ്രേമികള്‍ക്ക് ഇഷ്ടമുള്ള കാര്യമാണ്. അത്തരത്തില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഈഗോ പ്രശ്‌നങ്ങളില്ലാതെ ഒരു കുടുംബം പോലെയാണ് രാജസ്ഥാന്‍ ടീമിലെ കളിക്കാര്‍ പരസ്പരം പെരുമാറാറുള്ളത്. അതിനുള്ള സാക്ഷ്യമായിരുന്നു ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തിനിടെയുണ്ടായ സംഭവം.
 
പഞ്ചാബ് കിംഗ്‌സുമായുള്ള മത്സരത്തിനിടെ കളിക്കാര്‍ തമ്മിലുള്ള കമ്മ്യൂണിക്കേഷന്‍ പ്രശ്‌നത്തെ . കീപ്പറായ സഞ്ജു സാംസണുമായി കൂട്ടിയിടിച്ച് ആവേഷ് ഖാന് ഒരു ക്യാച്ച് നഷ്ടമായിരുന്നു. കയ്യില്‍ ഗ്ലൗവുണ്ടെങ്കില്‍ ക്യാച്ച് പിടിക്കാന്‍ എളുപ്പമുണ്ടെന്ന് ടീമിലെ ബൗളര്‍മാര്‍ മനസിലാക്കണമെന്നായിരുന്നു ഈ സംഭവത്തെ പറ്റി മത്സരശേഷമുള്ള സഞ്ജുവിന്റെ പ്രതികരണം. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ ഒരു റിഫ്‌ളക്‌സ് ആക്ഷനിലൂടെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ ക്യാച്ചെടുത്ത് പുറത്താക്കാന്‍ രാജസ്ഥാന്‍ പേസര്‍ ആവേശ് ഖാന് ഇന്നലെ സാധിച്ചിരുന്നു.
 
ഒറ്റക്കൈയില്‍ മനോഹരമായ ഒരു റിട്ടേണ്‍ ക്യാച്ചാണ് താരം നേടിയത്. ക്യാച്ചിന് പിന്നാലെ സഞ്ജുവിന് നേരെ ആവേശ് വിരല്‍ ചൂണ്ടുകയും ചെയ്തു. കണ്ടോ സഞ്ജു ഗ്ലൗസില്ലാതെയും ക്യാച്ചെടുക്കാം എന്ന് സൂചിപ്പിച്ചായിരുന്നു ഇത്. ഇതിന് തന്റെ കൈയ്യിലെ ഗ്ലൗസ് ഊരി ആവേശിന് നല്‍കികൊണ്ടാണ് സഞ്ജു സാംസണ്‍ പ്രതികരിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
 

Sanju Samson to bowlers after the last match - "It's a bit easier to catch with the gloves".

Today - Avesh Khan took a ripper and then asked for the gloves from Sanju and showed to dressing room.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍