തോൽവിക്ക് പിന്നാലെ ഗില്ലിന് മറ്റൊരു തിരിച്ചടി, 12 ലക്ഷം രൂപ പിഴ

അഭിറാം മനോഹർ

ബുധന്‍, 27 മാര്‍ച്ച് 2024 (13:51 IST)
Shubman Gill
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ സ്ലോ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലിനെതിരെ നടപടി. 12 ലക്ഷം രൂപയാണ് ഐപിഎല്‍ ഗില്ലിന് പിഴ ചുമത്തിയത്. മിനിമം ഓവര്‍ റേറ്റുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം ലംഘിച്ചതിനാലാണ് പിഴ. സീസണിലെ ആദ്യ കുറ്റമായതിനാലാണ് പിഴ 12 ലക്ഷമായി ചുരുങ്ങിയത്.
 
കുറ്റം ആവര്‍ത്തിക്കുന്ന പക്ഷം അടുത്തതവണ പിഴ 24 ലക്ഷം രൂപയാകും. ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ തോല്‍വി നേരിട്ടതിന് പിന്നാലെയാണ് ഗില്ലിന് തിരിച്ചടിയായി പിഴയും വന്നുചേര്‍ന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് 63 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍