ചെന്നൈയുടെ അത്താഴം മുടക്കി ഗുജറാത്ത്, വരാനിരിക്കുന്ന പോരാട്ടങ്ങൾ ആർസിബിക്കും രാജസ്ഥാനും എതിരെ രണ്ടിലും വിജയിച്ചില്ലെങ്കിൽ പുറത്ത്

അഭിറാം മനോഹർ

ശനി, 11 മെയ് 2024 (10:24 IST)
CSK, IPL 24
ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി കളത്തിലിറങ്ങിയ ചെന്നൈയ്ക്ക് ഇന്നലെ ലഭിച്ചത് എട്ടിന്റെ പണി. ഗുജറാത്ത് ഓപ്പണര്‍മാര്‍ സീസണില്‍ ആദ്യമായി തിളങ്ങിയ മത്സരത്തില്‍ 232 റണ്‍സിന്റെ വിജയലക്ഷ്യമാണ് ചെന്നൈയ്ക്ക് മുന്നില്‍ ലഭിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ 196 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അവസാന ഓവറുകളില്‍ 11 പന്തില്‍ നിന്നും 26 റണ്‍സുമായി എം എസ് ധോനി തിളങ്ങിയെങ്കിലും ചെന്നൈയെ വിജയിപ്പിക്കാനായില്ല. 
 
ഇന്നലെ ഗുജറാത്തുമായി പരാജയപ്പെട്ടതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ കൂടുതല്‍ പ്രതിസന്ധിയിലാണ്. 12 മത്സരങ്ങളില്‍ നിന്നും 12 പോയന്റുകളാണ് ചെന്നൈയ്ക്കുള്ളത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള 2 മത്സരങ്ങളിലും ചെന്നൈയ്ക്ക് വിജയിക്കേണ്ടതുണ്ട്. എന്നാല്‍ സീസണില്‍ ഉയിര്‍ത്തെഴുന്നേറ്റ ആര്‍സിബിയുമായും ശക്തരായ രാജസ്ഥാന്‍ റോയല്‍സുമായുമാണ് ചെന്നൈയുടെ അടുത്ത മത്സരങ്ങള്‍. ടീമിലെ പ്രധാന ബൗളര്‍മാരായ മതീഷ പതിരാനയും മുസ്തഫിസുറും തങ്ങളുടെ ടീമിലേക്ക് മടങ്ങിയതാണ് ചെന്നൈയെ പ്രതിസന്ധിയിലാക്കിയത്.  താരതമ്യേന മൂര്‍ച്ച കുറഞ്ഞ ഈ ബൗളിംഗ് നിരയുമായാണ് ചെന്നൈയ്ക്ക് അടുത്ത 2 മത്സരങ്ങളിലും കളിക്കേണ്ടി വരുക.
 
ബാറ്റിംഗില്‍ ശിവം ദുബെയും നിറം മങ്ങിയതോടെ നായകന്‍ റുതുരാജിന്റെ പ്രകടനമാകും ചെന്നൈയ്ക്ക് ഇനിയുള്ള മത്സരങ്ങളില്‍ നിര്‍ണായകമാവുക. ഡാരില്‍ മികച്ച മികച്ച പ്രകടനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും റുതുരാജിനെ പോലെ ചെന്നൈയെ വമ്പന്‍ സ്‌കോറിലേക്കെത്തിക്കാന്‍ ഈ ഇന്നിങ്ങ്‌സുകള്‍ കൊണ്ടായിട്ടില്ല. ബൗളര്‍മാര്‍ക്കൊപ്പം ബാറ്റര്‍മാരും നിറം മങ്ങിയതോടെ അടുത്ത 2 മത്സരങ്ങളില്‍ വിജയിക്കുക എന്നത് ചെന്നൈയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍