ഞാന്‍ മരിച്ചിട്ടില്ലെന്ന ക്യാപ്ഷനുമായി വീഡിയോ ഇട്ട യൂട്യൂബര്‍ വീഡിയോ പോസ്റ്റ് ചെയ്ത് അഞ്ചാം ദിവസം മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 1 ഡിസം‌ബര്‍ 2021 (20:02 IST)
ഞാന്‍ മരിച്ചിട്ടില്ലെന്ന കാപ്ഷനുമായി വീഡിയോ ഇട്ട യൂട്യൂബര്‍ വീഡിയോ പോസ്റ്റ് ചെയ്ത് അഞ്ചാം ദിവസം മരിച്ചു. ഇന്നെനിക്ക് 57 വയസ്സായി, ഞാന്‍ മരിച്ചിട്ടില്ലെന്നായിരുന്നു വീഡിയോയുടെ കാപ്ഷന്‍. നോര്‍വേക്കാരനായ യൂട്യൂബര്‍ എക്ക്‌ഹോഫ് ആണു മരിച്ചത്. ട്രാവല്‍ വീഡിയോകളാണ് ഇയാള്‍ ചെയ്യാറുള്ളത്. തന്റെ 57ാം വയസ്സ് തികഞ്ഞ ദിവസമായിരുന്നു ഇത്തരത്തില്‍ ഒരു കാപ്ഷനുമായി വാഡിയോ പോസ്റ്റ് ചെയ്തിരുന്നത്. വീഡിയോ അപ്‌ലോഡ് ചെയ്ത് അഞ്ചാം ദിവസം വീഡിയോ എടുക്കുന്നതിനിടെ വെള്ളത്തില്‍ വീണായിരുന്നു ഇയാളുടെ മരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article