യമനില്‍ സൌദി വീണ്ടും ആക്രമണം തുടങ്ങി
അഞ്ച് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചതിനെ തുടര്‍ന്ന് യമനിലെ വിമതകേന്ദ്രങ്ങളില്‍ സൗദി സഖ്യസേന വീണ്ടും ആക്രമണം ശക്തമാക്കി. അല്‍ സോലാബാന്‍, അല്‍ ആരിഷ്, ആദന്‍ മേഖലകളിലാണ് സൗദി ആക്രമണം പുനരാരംഭിച്ചത്.താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടണമെന്ന് യെമനിലെ യുഎന്‍ പ്രതിനിധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൗദി ഇത് അംഗീകരിച്ചില്ല.
ജനങ്ങള്‍ക്ക് മരുന്നും അവശ്യവസ്തുക്കളും വാങ്ങാനാണ് അഞ്ച് ദിവസത്തേക്ക് ആക്രമണം നിര്‍ത്തിവെയ്ക്കാന്‍ ഹൂതി വിമതരും സൗദി സഖ്യസേനയും ധാരണയിലെത്തിയത്. പ്രശ്‌നം പരിഹാരിക്കാന്‍ യെമനിലെ രാഷ്ട്രീയ നേതാക്കള്‍ സൗദി തലസ്ഥാനമായ റിയാദില്‍ ചര്‍ച്ച ആരംഭിച്ചെങ്കിലും വിമതര്‍ വിട്ടുനില്‍ക്കുകയാണ്. താല്‍ക്കാലിക വെടിനിര്‍ത്തലിനാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ യെമനിലെ ഇപ്പോഴത്തെ സാഹചര്യം അതിന് അനുയോജ്യമല്ലെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു.