യമനില്‍ വ്യോമാക്രമണം ശക്തം; മരണസംഖ്യ ഉയരുന്നു

ഞായര്‍, 29 മാര്‍ച്ച് 2015 (10:00 IST)
ആഭ്യന്തര യുദ്ധം പടര്‍ന്നു പിടിച്ച യമനില്‍ അറബ് ദശരാഷ്ട്ര സഖ്യം യെമനില്‍ വ്യോമാക്രമണം ശക്തിപ്പെടുത്തി. സനാ, സഅദാ, അല്‍ഹദീദിയ്യ, മഅ്റബ് പ്രദേശങ്ങളിലും വിമതവിഭാഗമായ ഹൂതികളുടെ ആയുധ സൂക്ഷിപ്പു കേന്ദ്രങ്ങളിലുമാണ് പോര്‍വിമാനങ്ങള്‍ ബോംബ് ഇട്ടത്ത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തു.

ഹൂതികളുടെ അധീനതയിലുള്ള ഏഴു പ്രവിശ്യകളിലാണ് അറബ് ദശരാഷ്ട്ര സഖ്യങ്ങള്‍ ആക്രമണം നടത്തുന്നത്. ദിവസങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്നതായിരിക്കും ആസിഫത്തുല്‍ ഹസം എന്ന് പേരിട്ട പോരാട്ടമെന്നാണു യെമന്‍ ആഭ്യന്തര മന്ത്രി റിയാദ് യാസീന്‍ പ്രഖ്യാപിച്ചത്. 685 പോര്‍വിമാനങ്ങളാണ് സൌദി ആക്രമണങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഏഡനിലെ ഏറ്റവും വലിയ ആയുധശാലയായ ജബല്‍ ഹദീദ് മിലിറ്ററി കോംപൌണ്ടില്‍ സ്ഫോടനമുണ്ടായി.

അതേസമയം സമാധാന ചര്‍ച്ചയ്ക്കുള്ള അവസരവും അവസാനിച്ചിട്ടില്ല. പ്രസിഡന്റ് അബ്ദ് റബ്ബ് മന്‍സൂര്‍ ഹാദിയുടെ പദവി അംഗീകരിക്കുക എന്നതാണു സമാധാന ചര്‍ച്ചയ്ക്കുള്ള വ്യവസ്ഥയായി സഖ്യകക്ഷികള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക