ടെക് ലോകത്ത് വൻ മാറ്റങ്ങൾക്കു വഴിതെളിച്ച ഇമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിൻസൺ അന്തരിച്ചു
ഇമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിൻസൺ (74) അന്തരിച്ചു. ഇലക്ട്രോണിക് രീതിയിൽ ഒരു കംപ്യൂട്ടറിൽ നിന്ന് മറ്റൊരു കംപ്യൂട്ടറിലേക്ക് സന്ദേശങ്ങൾ അയയ്ക്കാനുള്ള സാങ്കേതിക വിദ്യ 1971ല്‍ റേയാണ് ആവിഷകരിച്ചത്. അതുവരെ, ഒരു കംപ്യൂട്ടർ തന്നെ ഉപയോഗിക്കുന്ന പലരിലേക്കു മാത്രമേ സന്ദേശങ്ങൾ അയയ്ക്കാൻ സാധിച്ചിരുന്നുള്ളൂ.
കഴിഞ്ഞ ശനിയാഴ്ചയാണ് റേ അന്തരിച്ചത്. മരണകാരണം ഇതുവരേയും പുറത്തുവിട്ടിട്ടില്ല. ഇമെയിൽ വിലാസങ്ങൾക്ക് അറ്റ് എന്ന ചിഹ്നം നൽകി സേവനദാതാവിനെയും ഉപയോക്താവിനെയും തിരിച്ചറിയാൻ വഴിയുണ്ടാക്കിയതും റേയായിരുന്നു. ഇന്റർനെറ്റിന്റെ മുൻഗാമിയായിരുന്ന അർപ്പാനെറ്റ് എന്ന പ്രോഗ്രാം 1971ൽ റേ കണ്ടുപിടിച്ചിരുന്നു.