കന്യകാത്വത്തിന് വിലയിടാനാകുമോ? ഇതു വെറുതേ പറഞ്ഞാല്‍ തന്നെ ചെകിടും തിരുമ്മി വീട്ടില്‍ പോകേണ്ടി വരുമെന്നുറപ്പാണ്. എന്നാല്‍ കന്യകാത്വത്തിനും ഇപ്പോള്‍ വിലയിട്ടിരിക്കുന്നു. സദാചാര വാദികള്‍ പേടിക്കേണ്ട. ഇത് നമ്മുടെ സമത്വ സുന്ദര സാംസ്കാരിക ഭാരതത്തിലല്ല. നമ്മുടെ തൊട്ടയല്‍പ്പക്കത്തുള്ള ചുവപ്പന്‍ ചൈനയില്‍നിന്നാണെന്നു മാത്രം.
കന്യകാത്വത്തിന് ചൈനയില്‍ ഒരു കോടതി ഇട്ട വിലയേതാണെന്നറിയാമോ? വെറും 5000 ഡോളര്‍ മാത്രം! വിവാഹിതനാണെന്ന് മറച്ചുവച്ച് തന്റെ കന്യകാത്വം കവര്‍ന്നു എന്നാരോപിച്ച് ചെന്‍ എന്ന യുവതി കൊടതിയേ സമീപിച്ചപ്പോഴാണ് കോടതി 5000 ഡോളര്‍ പെണ്‍കുട്ടിക്ക് നല്‍കാന്‍ ഉത്തരവിട്ടത്.
അവിവാഹിതനാണെന്ന് കളവ് പറഞ്ഞ ലീ എന്ന യുവാവ് താനുമായി സ്‌നേഹത്തിലാവുകയും തന്റെ വിലപ്പെട്ടതെല്ലാം കവര്‍ന്നെടുക്കുകയുമായിരുന്നുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ പുഡോംഗ് ന്യൂ ഏരിയ പീപ്പിള്‍സ് കോര്‍ട്ടിന്റെ ഈ വിധിക്കെതിരെ യുവാവ് അപ്പീലിന് പോകുകയാണെന്നാണ് കോടതി വക്താവ് അറിയിക്കുന്നത്.
ഓണ്‍ലൈനില്‍ കൂടി പരിചയപ്പെട്ട് പ്രണയത്തിലായ ഇരുവരും സിംഗപ്പൂരിലേക്ക് നടത്തിയ ഉല്ലാസയാത്രക്കിടേയാണ് ആ വിലക്കപ്പെട്ട ബന്ധങ്ങളില്‍ ഏര്‍പ്പെട്ടത്. യുവാവ് തന്നെ വിവാഹം കഴിക്കുമെന്ന വിശ്വാസത്തില്‍ ചെന്‍ തന്നെ കാമുകന് പൂര്‍ണ്ണമായി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ കാര്യം കഴിഞ്ഞ ശേഷം ലി യുവതിയുമായുള്ള ബന്ധം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. ഇയാളെ തിരഞ്ഞ് വീട്ടിലെത്തിയ യുവതി ഇയാളെ ഭാര്യയോടൊപ്പം കാണുകയായിരുന്നു.
യുവാവ് വിവഹിതനാണെന്ന് അറിഞ്ഞതോടെ ആകെ തകര്‍ന്നുപോയ ചെന്‍ കോടതിയേ സമീപിക്കുകയായിരുന്നു. മാനസികമായി തകര്‍ത്തതിന് 81,000 ഡോളറും മെഡിക്കല്‍ ചെലവുകള്‍ക്കായി 250 ഡോളറുമായിരുന്നു യുവതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ യുവതിയുടെ ഈ ആവശ്യം പരിധിയില്‍ക്കവിഞ്ഞതാണെന്നാണ് കോടതി പറയുന്നത്.
അതേ സമയം റൈറ്റ് ടു വെര്‍ജിനിറ്റി നിയമപ്രകാരം പെണ്‍കുട്ടിക്ക് സ്വന്തം കന്യകാത്വത്തില്‍ അവകാശമുണ്ടെന്ന് കണ്ടെത്തിയ കോടതി പ്രതിയോട് 5000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. കന്യകാത്വത്തിനുള്ള അവകാശം ലംഘിക്കുന്നത് ഒരു വ്യക്തിയുടെ ശരീരം,ആരോഗ്യം, സ്വാതന്ത്ര്യം, അംഗീകാരം എന്നിവയെ ദ്രോഹിക്കുന്ന പ്രവര്‍ത്തിയാണെന്നും ഇതിന് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കോടതി പറഞ്ഞത്.
അതേ സമയം താന്‍ പെണ്‍കുട്ടിയുമായി ലൈഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്ന പ്രതിയുടവാദം കൊടതി അംഗീകരിച്ചില്ല. അതിനാല്‍ വിധി അംഗീകരിക്കാതെ ഇയാള്‍ മേല്‍ക്കൊടതിയില്‍ അപ്പീലിന് പോകാനുള്ള തയ്യാറെടുപ്പിലാണ്.