പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി ഡൊണാൾഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണൾഡ് ട്രംപിന് തകര്‍പ്പന്‍ ജയം. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് സ്വന്തമാക്കിയ ട്രംപ് പിന്നീട് പുറകോട്ട് പോയെങ്കിലും അവസാനഘട്ടത്തില്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. നിര്‍ണായക സംസ്ഥാനമായ ഒഹായോയിലും ഹിലരിയുടെ സംസ്ഥാനമായ അര്‍ക്കന്‍സോയിലും ട്രംപ് വിജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ആറ് സ്വിങ് സ്‌റ്റേറ്റുകളില്‍ അഞ്ചും ട്രംപിന് അനുകൂലമായാണ് വോട്ട് ചെയ്തത്. ഒപ്പം പല ഡെമോക്രാറ്റ് ശക്തികേന്ദ്രങ്ങളിലും അദ്ദേഹത്തിന് വ്യകതമായ മുന്നേറ്റം നേടാനായി. വിധഗ്ധരുടെ പ്രവചനങ്ങളെല്ലാം തെറ്റിച്ച് ഫ്‌ളോറിഡയും ട്രംപിനാണ് വോട്ടുചെയ്തത്. യു.എസ്. ഹൌസിലേക്ക് 221 വോട്ടുകളിലൂടെയാണ് റിപ്പബ്ലിക്കന്‍സ് ഭൂരിപക്ഷം നേടിയത്.