ഫേസ്ബുക്കിലെ മുസ്ലീം വിരുദ്ധ പ്രചരണങ്ങള്‍ ഒഴിവാക്കണം: ഫേസ്ബുക്കിന് അമേരിക്കന്‍ ഡമോക്രാറ്റിക് അംഗങ്ങളുടെ നിര്‍ദേശം

ശ്രീനു എസ്

വെള്ളി, 18 ഡിസം‌ബര്‍ 2020 (09:19 IST)
ഫേസ്ബുക്കിലെ മുസ്ലീം വിരുദ്ധ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്ന് ഫേസ്ബുക്കിന് അമേരിക്കന്‍ ഡമോക്രാറ്റിക് അംഗങ്ങള്‍ നിര്‍ദേശം നല്‍കി. അമേരിക്കന്‍ കോണ്‍ഗ്രസിലെ 30 അംഗങ്ങളാണ് ഇക്കാര്യം കാണിച്ച് ഫേസ്ബുക്കിന് കത്തയച്ചിരിക്കുന്നത്. മുസ്ലീംഗങ്ങള്‍ക്കെതിരായ വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കാന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് അനുവദിക്കാന്‍ പാടില്ല. ഇത്തരം പ്രവണതകളാണ് റോഹിങ്ക്യന്‍ മുസ്ലീംങ്ങള്‍ക്കെതിരായ അതിക്രമം ഉണ്ടാകുന്നതിനുപിന്നിലും ന്യൂസിലാന്റില്‍ നടന്ന വെടിവെപ്പുകള്‍ക്കു പിന്നിലുമെന്ന് ഡെമോക്രാറ്റിക് അംഗമായ ഡെബി ഡിംഗല്‍ പറഞ്ഞു.
 
ഇത്തരം വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ഫേസ്ബുക്കിന്റെ ശ്രദ്ധയില്‍ പെട്ടാലും നടപടി എടുക്കാറില്ല. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്റിലെ പള്ളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന 51 മുസ്ലീമുകളെ വെടിവച്ചുകൊല്ലുമ്പോള്‍ അക്രമി കാല്‍ മണിക്കൂറോളം ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ ലൈവിട്ടിരുന്നു എന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍