ഉക്രെയിനില്‍ വീണ്ടും വിമതര്‍ വിമാനം വെടിവെച്ചിട്ടു

വ്യാഴം, 24 ജൂലൈ 2014 (08:13 IST)
മലേഷ്യന്‍ യാത്രാവിമാനം തകര്‍ത്ത് ദിവസങ്ങള്‍ കഴിയവേ വിമതര്‍ വീണ്ടും വിമാനം വെടിവെച്ചിട്ടു.  ഉക്രെയിന്‍ സൈന്യത്തിന്റെ രണ്ട് വിമാനങ്ങളാണ് വെടിവച്ചിട്ടത്.
 
രണ്ട് സുഖോയ് യുദ്ധ വിമാനങ്ങളാണ്  വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത്. മലേഷ്യന്‍ യാത്രാവിമാനം തകര്‍ന്നു വീണിടത്തുനിന്നും കേവലം 25 കിലോമീറ്റര്‍ അകലെയാണ്  റഷ്യന്‍ അനുകൂലികളായ വിമതര്‍  വിമാനങ്ങള്‍ വെടിവച്ചിട്ടത്. എന്നാല്‍ വിമതര്‍ റോക്കറ്റ് ഉപയോഗിച്ചാണ്  വിമാനങ്ങള്‍  തകര്‍ത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക