ഒമാനില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

ശനി, 2 ജൂലൈ 2016 (10:54 IST)
ഒമാനിലുണ്ടായ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ടു മലയാളികള്‍ മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയും കാസര്‍കോട് നീലേശ്വരം സ്വദേശിയുമാണ് മരിച്ചത്. ദാഖിലിയ പ്രവശ്യയിലെ ആദമില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചാ‍ണ് കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ നൗഫല്‍(31) മരിച്ചത്. നൗഫല്‍ ഓടിച്ചിരുന്ന ട്രക്ക് കാറിലും പിന്നീട് മറ്റൊരു ട്രക്കിലും ഇടിച്ച്‌ തീപിടിച്ചായിരുന്നു അപകടം നടന്നത്.
 
ഇബ്രി കോളജ് ഓഫ് ടെക്നോളജിക്കു സമീപമുണ്ടായ അപകടത്തിലാണ് ലീവ് കഴിഞ്ഞ് നാട്ടില്‍ നിന്നു മടങ്ങിവരികയായിരുന്ന കാസര്‍കോട് നീലേശ്വരം സ്വദേശിയായ ബാബുരാജ് (39) മരിച്ചത്. ബാബുരാജ് സഞ്ചരിച്ചിരുന്ന ടാക്സി ഓടിച്ചിരുന്ന ഒമാന്‍ സ്വദേശിയും കൂടെയുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയും അപകടത്തില്‍ മരിച്ചു.   
 
മൃതദേഹം നാട്ടില്‍കൊണ്ടുപോകാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു. സലാലയില്‍ നിന്നു മസ്കറ്റിലേക്കു സാധനങ്ങള്‍ എത്തിക്കുന്ന ജോലിയാണ് നൗഫലിന്റേത്. ഇബ്രി - ബിദിയ ഘോഡില്‍ ഇദ്രീസില്‍ ലോണ്‍ട്രി കട നടത്തുകയാണ് ബാബുരാജ്. ഒന്നരമാസം മുമ്പായിരുന്നു ബാബുരാജ് നാട്ടിലേക്ക് പോയത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക