ബലാത്സംഗം ചെയ്‌താല്‍ കുഴപ്പമില്ല; ഈ നിയമം ക്രൂരമോ ?!

ശനി, 19 നവം‌ബര്‍ 2016 (17:22 IST)
ബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്‌താല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാമെന്ന ബില്‍ തുര്‍ക്കി പാര്‍ലമെന്റ് പാസാക്കി. പാര്‍ലമെന്റില്‍ ബില്ലിന് പ്രാഥമിക അംഗീകാരം നല്‍കിയതിനാല്‍ അടുത്ത ദിവസം ബില്‍ വോട്ടിനിടും. ബില്‍ അംഗീകരിക്കപ്പെട്ടാല്‍ നിയമം പ്രാബല്യത്തില്‍ വരും.

അതേസമയം, ബില്ലിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തി. പുതിയ നിയമം ബലാത്സംഗം വര്‍ദ്ധിക്കുന്നതിനും പ്രതികള്‍ക്ക് ആശ്വാസകരവുമാകുമെന്നാണ് ഇവര്‍ പറയുന്നത്.

നിയമം പുരുഷന്‍മാരെ ബലാത്സംഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ്. ഇതുവഴി ശൈശവ വിവാഹവും വിവാഹ മോചനവും വരും കാലങ്ങളില്‍ വര്‍ദ്ധിക്കുമെന്നും ആക്ഷേപം ഉയരുന്നുണ്ട്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ബില്‍ അംഗീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്.

ലോകത്ത് ഏറ്റവും അരക്ഷിതരായ സ്ത്രീകള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കി. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നാല്‍പത് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക