ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിനു നേരെ ആക്രമണം; പിന്നിലാരാണെന്ന് കണ്ടെത്താന്‍ കഴിയാതെ പൊലീസ്
തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (09:50 IST)
ഡൊണാള്‍ഡ് ട്രംപിന്റെ ട്രംപ് ഹോട്ടലിനെതിരെ ആക്രമണം. വാഷിങ്‌ടണ്‍ ഡൌണ്‍ടൌണിലെ പുതിയ ഹോട്ടലിനു നേരെയാണ് ആക്രമണമുണ്ടായത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ഡൊണാള്‍ഡ് ട്രംപ്.
ആക്രമണം നടത്തിയവര്‍ ഹോട്ടലിന്റെ കവാടത്തില്‍ നോ ജസ്റ്റിസ് നോ പീസ്, ബ്ലാക്ക് ലൈവ്സ് മാറ്റര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സ്പ്രേ ചെയ്യുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ ആയിരുന്നു ആക്രമണം.
അതേസമയം, ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ സെപ്തംബര്‍ പന്ത്രണ്ടിനാണ് ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.