തെരുവിലൂടെ നഗ്നരായി ബൈക്കോടിച്ചവരെ പിടികൂടി

ചൊവ്വ, 13 ജനുവരി 2015 (14:32 IST)
പൂര്‍ണ്ണ നഗ്നരായി ബൈക്കോടിച്ച വിദേശ സഞ്ചാരികളെ പൊലീസ് പിടികൂടി. കംബോഡിയയിലെ നോംപെങിന് സമീപമാണ് സംഭവം നടന്നത്.സംഭവത്തില്‍ ഫിന്‍ലാന്‍ഡ് സ്വദേശിനിയായ കാതറീന ആര്‍നിയോ (22), ഇറ്റലിക്കാരനായ ഗിയാന്‍ കാര്‍ലോ അലോക (30), ബ്രിട്ടീഷുകാരിയായ ക്രാഫോര്‍ഡ് ബ്രൌണ്‍ (24) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

ഇവര്‍ പോലീസ്‌ സ്റ്റേഷന് മുന്നിലൂടെ  നഗ്നരായി ബൈക്കില്‍ പോകുന്നത് കണ്ട പൊലീസ് ഇവരെ പിന്തുടരുകയും അറസ്റ്റ്‌ ചെയ്യുകയുമായിരുന്നു. ഇവരെ നഗ്ന സഞ്ചാരം നടത്തിയതിന് നാടുകടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക