യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലൂസിയാനയില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരുക്കേറ്റു. ലൂസിയാനയിലെ പൊലീസ് ആസ്ഥാനത്തിന് സമീപമായിരുന്നു വെടിവെപ്പ് ഉണ്ടായത്. സംഭവത്തെ പ്രസിഡന്റ് ബരാക് ഒബാമ നിശിതമായി വിമര്‍ശിച്ചു.